എമിൽ ബെന്നിക്ക് രണ്ടാം ഹാട്രിക്ക്, ഊർജ കപ്പിൽ കേരളം സെമിയിൽ

ഊർജ കപ്പ് അണ്ടർ 19 ടൂർണമെന്റിൽ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തിയതോടെയാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെ 9-1 എന്ന സ്കോറിനു പരാജയപ്പെടുത്തിയിരുന്നു.

ഇന്നും കേരളത്തിന്റെ താരമായത് എമിൽ ബെന്നി ആയിരുന്നു. മൂന്നു ഗോളുകളും ബെന്നി തന്നെയാണ് സ്കോർ ചെയ്തത്. കഴിഞ്ഞ മത്സരത്തിൽ കേരളത്തിന്റെ ഒമ്പതു ഗോളുകളിൽ അഞ്ചും ബെന്നി യായിരുന്നു സ്കോർ ചെയ്തത്.

ജയത്തോടെ കേരളം സെമിയിൽ പ്രവേശിച്ചു. 22ാം തീയതി തമിഴ്നാടിനെയാണ് കേരളം സെമിയിൽ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമക് ഡൊണാൾഡ്സ് ഒളിമ്പിക്സ് സ്പോൺസർഷിപ്പിൽ നിന്നും പിന്മാറി
Next articleവീഡിയോ അസിസ്റ്റന്റ് റഫറി, ഫുട്ബോളിലെ രസം കൊല്ലിയോ