വയനാടിൽ പത്തു ഗോൾ പിറന്നിട്ടും സമനില തെറ്റിയില്ല

- Advertisement -

വയനാട് പ്രീമിയർ ലീഗിന്റെ മൂന്നാം രാത്രി കല്പറ്റയിൽ നടന്ന രണ്ടു മത്സരങ്ങളും സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് എ യിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഫ്രണ്ട് ലൈൻ ബത്തേരിയും ഇലവൻ ബ്രദേഴ്സ് മുണ്ടേരിയും ഓരോ പോയന്റോടെ മടങ്ങുകയായിരുന്നു. നിശ്ചിത സമയത്ത് കളി അവസാനിക്കുമ്പോൾ 2-2 എന്ന നിലയിൽ സമനിലയിൽ മത്സരം അവസാനിച്ചു.

ഇന്നലെ രാത്രി നടന്ന രണ്ടാം മത്സരത്തിൽ ആറു ഗോളുകൾ പിറന്നെങ്കിലും വിജയികളുണ്ടായില്ല. ആവേശകരമായ തിരിച്ചുവരവ് കണ്ട മത്സരത്തിൽ മഹാത്മാ എഫ് സി ചുണ്ടേലും യുവന്റസ് മേപ്പാടിയും മൂന്നു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

ഇന്ന് ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഇൻസൈറ്റ് പനമരം ആസ്ക് ആറാം മൈലിനെ നേരിടും. ഇൻസൈറ്റ് പനമരം ആദ്യ മത്സരത്തിൽ വയനാട് എഫ് സിയോട് പരാജയപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ വയനാട് ഫാൽക്കൺസ് എ വൺ ചെമ്പോത്തറയെ നേരിടും. ആദ്യ മത്സരം ഏഴു മണിക്കും രണ്ടാം മത്സരം 8 മണിക്കുമാണ്. വയനാട് പ്രീമിയർ ലീഗ് ആപ്ലിക്കേഷനിൽ ലൈവ് സ്കോർ ലഭിക്കും.

Advertisement