
കഴിഞ്ഞ സീസണിലെ മിന്നും പ്രകടനങ്ങൾക്ക് സി കെ വിനീതിനെ തേടി വീണ്ടും പുരസ്കാരം. കേരള സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കൺ അവാർഡുകളിൽ കായിക രംഗത്തെ യൂത്ത് ഐക്കണായാണ് കണ്ണൂരിന്റെ സ്വന്തം സി കെ വിനീതിനെ തിരഞ്ഞെടുത്തത്. ഇന്നലെ തിരുവനന്തപുരത്തു വെച്ചു നടന്ന ചടങ്ങിൽ മന്ത്രി കെ ടി ജലീൽ വിനീതിന് അവാർഡ് സമ്മാനിച്ചു.
മുൻ കേരളാ യൂത്ത് ഫുട്ബോൾ താരം വരുൺ ചന്ദ്രനും യൂത്ത് ഐക്കൺ അവാർഡുണ്ട്. വ്യവസായ/സംരംഭകത്വ മികവിനാണ് വരുൺ ചന്ദ്രന് അവാർഡ് ലഭിച്ചത്. കോർപ്പറേറ്റ് 360 എന്ന ഐ ടി സംരഭത്തിന്റെ സാരഥിയായ വരുൺ മുൻ കേരളാ താരമാണ്.
വിവിധ മേഖലകളിലെ യുവ പ്രതിഭകൾക്കായിരുന്നു യൂത്ത് ഐക്കൺ അവാർഡുകൾ നൽകിയത്. സിനിമാ രംഗത്തു നിന്നു നടൻ പ്രിഥ്വിരാജും സാഹിത്യത്തിൽ പി വി ഷാജികുമാറും അവാർഡിനർഹരായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial