സി കെ വിനീതിനൊപ്പം കേരളം, ഇനി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

- Advertisement -

കായിക താരങ്ങൾക്ക് പ്രചോദനമാകുന്ന തീരുമാനങ്ങളുമായി കേരള സർക്കാർ. ഫുട്ബോൾ താരം സി കെ വിനീതിന് സർക്കാർ ജോലിയും പി യു ചിത്രയ്ക്ക് പരിശീലനത്തിനുള്ള സഹായവും ഉറപ്പു വരുത്താൻ ഇന്ന് തീരുമാനമായി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്.

നേരത്തെ സി കെ വിനീതിന്റെ ഏജീസ് ഓഫീസിലെ ജോലി നഷ്ടമായത് ഏറെ വിവാദങ്ങളും പ്രതിഷേധങ്ങളും ഉണ്ടാക്കിയിരുന്നു. അന്നേ താരത്തിന് കേരള സർക്കാർ ജോലി ഉറപ്പു നൽകിയിരുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ആയാണ് സി കെ വിനീതിന്റെ പുതിയ നിയമനം. പി യു ചിത്രയ്ക്ക് പരിശീലനത്തിനായി മാസം 25000 രൂപ നൽകാനും സർക്കാർ തീരുമാനിച്ചു.

സർക്കാറിന്റെ‌ തീരുമാനങ്ങൾ കായിക ലോകത്തിന് പ്രചോദനമാകുമെന്ന് ഇരുതാരങ്ങളും പ്രതികരിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement