സി എച്ച് ഫുട്ബോൾ അക്കാദമി ഐ ലീഗ് താരങ്ങളെ കണ്ടെത്തുന്നു

ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നടത്തുന്ന അക്കാദമി ഐ ലീഗിൽ കളിക്കുന്നതിന് എട്ടു വയസ്സു മുതൽ 18 വയസ്സുവരെയുള്ള ഫുട്ബോൾ താരങ്ങളെ സി എച്ച് ഫുട്ബോൾ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കുന്നു.

8 വയസ്സ് വിഭാഗത്തിൽ പെട്ടവർ 01-01-2009നും 31-12-2010നും ഇടയിലും, 12 വയസ്സ് വിഭാഗത്തിൽ പെട്ടവർ 01-01-2005നും 31-12-2005നും ഇടയിലും 14 വയസ്സ് വിഭാഗത്തിൽ പെട്ടവർ 01-01-2003നും 31-12-2004നും ഇടയിലും, 15 വയസ്സ് വിഭാഗത്തിൽ പെട്ടവർ 01-01-2002നും 31-12-2002നും ഇടയിലും, 16 വയസ്സ് വിഭാഗത്തിൽ പെട്ടവർ 01-01-2001നും 31-12-2001നും ഇടയിലും, 18 വയസ്സ് വിഭാഗത്തിൽ പെട്ടവർ 01-01-1999നും 31-12-1999നും ഇടയിലും ജനിച്ചവരായിരിക്കണം.

 

ഈ വിഭാഗത്തിൽ പെട്ടവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മൂന്നു കോപ്പി ഫോട്ടോയുമായി 22.06.2017ന് രാവിലെ 7.30ന് എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ കിറ്റുമായി ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 9037930313

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറോബിൻ ഉത്തപ്പ ഇനി കേരളത്തിന്റെ ജേഴ്‌സിയിൽ
Next articleസഹൽ അബ്ദു സമദും കേരള ബ്ലാസ്റ്റേഴ്സിലേക്കോ?