കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ സ്കൂൾ, കണ്ണൂരിൽ വിദ്യാർത്ഥികളുടെ അപേക്ഷ ക്ഷണിക്കുന്നു

കേരള ബ്ലാസ്റ്റേഴ്സും കേരള ഫുട്ബോൾ അസോസിയേഷനും സംയുക്തമായി ആരംഭിക്കുന്ന ഫുട്ബോൾ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ജില്ലയിൽ ആരംഭിക്കുന്ന ഏഴു കോച്ചിങ് സെന്ററുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കേരളത്തിലെ ഫുട്ബോളിന്റെ ഗ്രാസ്റൂട്ട് വളർച്ച ലക്ഷ്യം വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സും സ്കോർലൈൻ സ്പോർട്സ് മാനേജ്മെന്റും കേരള ഫുട്ബോൾ അസോസിയേഷനും സംയുക്തമായി ഫുട്ബോൾ സ്കൂൾ എന്ന പദ്ധതി നടപ്പിലാക്കുന്നത്.

കണ്ണൂർ ജില്ലയിൽ പാലയാട്, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, പരിയാരം, കാങ്കോൽ, കൂത്തുപറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലാണ് ഫുട്ബോൾ സ്കൂളുകൾ ആരംഭിക്കുന്നത്. സ്കൂളിലേക്ക് കുട്ടികളെ ചേർക്കാനുള്ള അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക: 9947847400

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകബഡി കളമൊരുങ്ങുന്നു, 4 പുത്തന്‍ ടീമുകളുമായി പ്രൊകബഡി ലീഗ് അഞ്ചാം സീസണ്‍
Next articleരണ്ടാം വിജയം സ്വന്തമാക്കി ടൂട്ടി പാട്രിയറ്റ്സ്