
മുൻ ഗോകുലം എഫ് സി മിഡ്ഫീൽഡർ അനൂപ് പോളി ഇനി കൊൽക്കത്തൻ ക്ലബ് സതേൺ സമിറ്റിയിൽ. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഇന്ന് മുഹമ്മദൻ സ്പോർടിംഗിനെതിരെ നടക്കുന്ന മത്സരത്തോടെ അനൂപ് പോളി കൊൽക്കത്തൻ ലീഗിൽ അരങ്ങേറ്റം കുറിക്കും.
വിവ കേരള അണ്ടർ-19 ജോസ്കോ എഫ്.സി, റെഡ് സ്റ്റാർ എന്നീ ടീമുകൾക്കു വേണ്ടി അനൂപ് പോളി കളിച്ചിട്ടുണ്ട്. അവസാന കേരള പ്രീമിയർ ലീഗിൽ ഗോകുലത്തിന്റെ മധ്യനിരയിലായിരുന്നു അനൂപ് ബൂട്ടുകെട്ടിയത്. സർവീസസിന്റെ താരമായ അനൂപ് അവസാന മൂന്നു വർഷത്തിൽ രണ്ട് തവണ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial