
കേരള ഫുട്ബോൾ അസോസിയേഷനും കേരള ബ്ലാസ്റ്റേഴ്സും സംയുക്തമായി നടത്തിയ എ ഐ എഫ് എഫ് ഡിലൈസൻസ് നേടിയവരുടെ കൂട്ടത്തിൽ റിഷാമും ഉണ്ട്. അഞ്ചങ്ങാടിയുടെ റിഷാം.
മുൻ കാലികറ്റ് യൂണിവേഴ്സിറ്റി താരമായ റിഷാം ഇപ്പോൾ അഞ്ചു വർഷങ്ങളായി അബുദാബി ഇത്തിഹാദ് ക്ലബിലെ പരിശീലകനാണ്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്ന സഹൽ അബ്ദുൽ സമദ് ഉൾപ്പെടെ നിരവധി താരങ്ങളുടെ വളർച്ചയ്ക്കു പിറകിൽ പ്രവർത്തിക്കാൻ റിഷാം എന്ന കടപ്പുറം അഞ്ചങ്ങാടിക്കാരനായിട്ടുണ്ട്.
തീരദേശ പ്രദേശമായ അഞ്ചങ്ങാടിയിലെ ഗ്രാമവേദി ക്ലബിലൂടെയാണ് റിഷാം ഫുട്ബോളിലേക്ക് കടന്നു വരുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിച്ച റിഷാം ഇന്റർസോൺ ചാമ്പ്യനായിട്ടുണ്ട്. മൂന്നു വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ കളിച്ചിട്ടുണ്ട്. സെൻട്രൽ എക്സൈസിന്റെയും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റേയും ജേഴ്സി അണിഞ്ഞിട്ടുണ്ട്. സെവൻസ് ഫുട്ബോളിൽ സബാൻ കോട്ടക്കലിനും അൽ മിൻഹാൽ വളാഞ്ചേരിക്കു വേണ്ടിയും റിഷാം കോച്ചിങ്ങിലേക്ക് പോകും മുന്നേ ഇറങ്ങിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial