വൈത്തിരിയെ അഞ്ചു ഗോളുകൾക്ക് തകർത്ത് അമ്പലവയൽ

- Advertisement -

വയനാട് പ്രീമിയർ ലീഗിന്റെ രണ്ടാം രാത്രിയും ഗോളാരവങ്ങളുടേതായി. രണ്ടു മത്സരങ്ങളിൽ നിന്നായി ഇന്നു ഒമ്പതു ഗോളുകളാണ് കല്പറ്റയിൽ പിറന്നത്. ആദ്യ മത്സരത്തിൽ സാസ്ക് വൈത്തിരിയും എ എഫ് സി അമ്പലവയലും ഏറ്റുമുട്ടിയപ്പോൾ മത്സരം തികച്ചും ഏകപക്ഷീയമായി. എതിരില്ലാത്ത അഞ്ചു ഗോളുകളാണ് വൈത്തിരിയുടെ വലയിലേക്ക് എ എഫ് സി അമ്പലവയലിന്റെ ആക്രമണ നിര ഒരു ദയയും ഇല്ലാതെ കയറ്റിയത്.

ഇന്നലെ രാത്രിയിലെ രണ്ടാമത്തെ മത്സരം ഗ്രൂപ്പ് ബിയിൽ ആയിരുന്നു. ഇൻ സൈറ്റ് പനമരവും വയനാട് എഫ് സിയും തമ്മിൽ നടന്ന പോരാട്ടത്തിൽ എഫ് സി വയനാട് വിജയിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു എഫ് സി വയനാടിന്റെ വിജയം.

ഇന്നു നടക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് എയിൽ ഇലവൻ ബ്രദേഴ്സ് മുണ്ടേരി കരുത്തരായ ഫ്രണ്ട് ലൈൻ ബത്തേരിയെ നേരിടും. രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് ബിയിൽ യുവന്റസ് മേപ്പാടി മഹാത്മാ എഫ് സിയെ നേരിടും. ആദ്യ മത്സരം ഏഴു മണിക്കും രണ്ടാം മത്സരം എട്ടു മണിക്കുമാണ് കിക്കോഫ്.

Advertisement