അജിത് ശിവനെ കണ്ടെത്തിയ റിലയൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിന് അജിത് ശിവൻ എത്തും

- Advertisement -

റിലയൻസ് യൂത്ത് ഫൗണ്ടേഷന്റെ ഈ വർഷത്തെ ഫുട്ബോൾ ടൂർണമെന്റിന് നാളെ കളമശ്ശേരിയിൽ ഉദ്ഘാടനം. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക നിതാ അംബാനി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ താരമാവുക കേരള ബ്ലാസ്റ്റേഴ്സ് താരം അജിത് ശിവൻ ആകും. കഴിഞ്ഞ വർഷം റിലയൻസ് യൂത്ത് ഫൗണ്ടേഷൻ ടൂർണമെന്റിൽ നടത്തിയ പ്രകടനമായിരുന്നു അജിത് ശിവനെ ഐ എസ് എൽ വരെ എത്തിച്ചത്.

അജിത് ശിവനെ കൂടാതെ കേരളത്തിന്റെ സൂപ്പർ സ്ട്രൈക്കർ സി കെ വിനീതും നാളെ കൊച്ചിയിൽ ഉദ്ഘാടന ചടങ്ങിക് ഉണ്ടാകും. മൂവായിരത്തോളം സ്കൂളുകളും കോളേജുകളും പങ്കെടുക്കുന്ന ടൂർണമെന്റാണ് ഇത്തവണ റിലയൻസ് ഒരുക്കുന്നത്. നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളും അസീസി വിദ്യാനികേതനും ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement