“ഫ്രീസ്റ്റൈലിൽ ഒരു മലപ്പുറം സ്റ്റൈൽ” ; വീഡിയോ കാണാം

- Advertisement -

പലതരം ഫുട്ബാൾ ഫ്രീസ്റ്റൈൽ വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം മലപ്പുറത്തെ ഒരു പതിനഞ്ചുകാരനാണ്. തന്റെ അസാമാന്യമായ ഫ്രീസ്റ്റൈൽ കഴിവ് കൊണ്ട് ഫുട്ബാൾ പ്രേമികളുടെ കൈയടി നേടുകയാണ് മലപ്പുറം തിരൂരിൽ നിന്നുമുള്ള മുഹമ്മദ് സഫ്‌വാൻ എന്ന പത്താം ക്ലാസുകാരൻ.

തനിക്ക് നേരെ ഉരുണ്ടു വന്ന ഫുട്ബാൾ നിയന്ത്രണത്തിലാക്കി ജഗ്ൾ ചെയ്തു അവസാനം ഒരു അക്രോബാറ്റ് കിക്കിലൂടെ പന്ത് അടിച്ചകറ്റി കുളത്തിലേക്ക് ചാടുന്നതാണ് വീഡിയോ. വിഡിയോ എന്തായാലും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

വീഡിയോ ഇവിടെ കാണാം.

ഫേസ്ബുക് പോസ്റ്റിനു താഴെ ആരാധകരുടെ രസകരമായ കമന്റുകളും ലഭിച്ചിട്ടുണ്ട്.

 

തിരൂർ സ്പോർട്സ് അക്കാദമിയിൽ വിദ്യാർത്ഥിയായിരുന്ന സഫ്‌വാൻ ഇപ്പോൾ ഫെമിലിയർ ക്ലബ് ഓവുങ്ങലിന്റെ സ്‌ട്രൈക്കർ ആയാണ് കളിക്കുന്നത്. പാറപ്പടിയിൽ അഷ്‌റഫിന്റെ മകനായ മുഹമ്മദ് സഫ്‌വാൻ ചെറിയമുണ്ടം ഹയർ സെക്കണ്ടറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

ഫോട്ടോ, വിഡിയോ കടപ്പാട്: ഹനീഫ് ബിൻ അലി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement