Site icon Fanport

മുൻ ISL താരമായ മുന്മുൻ ലുഗുൺ കേരള യുണൈറ്റഡ്

മലപ്പുറം ഓഗസ്റ്റ് 19 : കേരള യുണൈറ്റഡ് FC മുൻ ISL താരമായ മുന്മുൻ ലുഗുണമായി കരാറിൽ ഏർപ്പെട്ടു.

28 വയസ്സ് പ്രായവും, ഡൽഹി സ്വദേശിയും, മുൻ ഡൽഹി ഡയനാമോസും മുംബൈ സിറ്റി താരവുമായ മുന്മുൻ ലുഗുണമായി യുണൈറ്റഡ് കരാറിൽ ഏർപ്പെട്ടു. കഴിഞ്ഞ വർഷം കൊൽക്കത്ത ക്ലബായ മൊഹമ്മദന്സിനു വേണ്ടി ആയിരിന്നു മുന്മുൻ ബൂട്ട് കെട്ടിയത്.

“കേരള യുണൈറ്റഡ് സെക്കന്റ് ഡിവിഷൻ വിജയിപ്പിച്ചു ഐ-ലീഗിയിലേക്കു എത്തിക്കുകയാണ് തന്റെ ലക്ഷ്യം. യുണൈറ്റഡിന് വേണ്ടി കളിക്കാൻ സാധിച്ചതിൽ, സന്തോഷിക്കുന്നു . ” സൈനിങ്ങിനു ശേഷം മുന്മുൻ പറഞ്ഞു.

” മുന്മുൻ ഇന്ത്യയിൽ ടോപ് ലീഗിൽ കളിച്ചു പരിചയസമ്പത്തുള കളിക്കാരൻ ആണ് . അദ്ദേഹത്തിന്റെ പരിചയസമ്പത്ത്‌ തീർച്ചയായും ടീമിന് ഉപകാരപ്പെടുത്തും എന്ന് വിശ്വസിക്കുന്നു.” കേരള യുനൈറ്റഡ് FC മാനേജിങ് ഡയറക്ടർ സക്കറിയ കൊടുവേരി പറഞ്ഞു.

Exit mobile version