കേരള പ്രീമിയർ ലീഗ്; വയനാട് യുണൈറ്റഡിന്റെ സീസണ് വിജയത്തോടെ അവസാനം, ഐഫ റിലഗേറ്റ് ആയി

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ വയനാട് യുണൈറ്റഡിന് വിജയം. വയനാടിന്റെ സീസണിലെ അവസാന മത്സരമായിരുന്നു ഇത്. ഇന്ന് ഐഫയെ നേരിട്ട വയനാട് യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. 6ആം മിനുട്ടിൽ റിജോൺ ജീസ് ആണ് വയനാടിന് ലീഡ് നൽകിയത്. ഈ ഗോളിന് 49ആം മിനുട്ടിൽ മുഹമ്മദ് നബീലിലൂടെ ഐഫ തിരിച്ചടിച്ചു.

പിന്നീട് 63ആം മിനുട്ടിലും 67ആം മിനുട്ടിലും വലകുലുക്കി കൊണ്ട് അബ്ദുൽ അസീസ് വയനാട് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു. ലീഗിലെ വയനാട് യുണൈറ്റഡിന്റെ മൂന്നാം വിജയം ആണിത്. 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് വയനാട് ഉള്ളത്. ഈ പരാജയത്തോടെ ഐഫ റിലഗേഷൻ ഉറപ്പിച്ചു‌. 10 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി അവസാന സ്ഥാനത്താണ് ഐഫ.Img 20220407 Wa0086