തബ്സീറിന്റെ ഇരട്ട ഗോളിൽ സാറ്റ് തിരൂരിന് ജയം

- Advertisement -

കേരള പ്രീമിയർ ലീഗിൽ കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ സാറ്റ് തിരൂരിന് വിജയ തുടക്കം. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ കൊച്ചിം പോർട്ട് ട്രസ്റ്റിനെയാണ് സാറ്റ് തിരൂർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു തിരൂരിന്റെ വിജയം. രണ്ട് ഗോളുകളും തിരൂരുകാരൻ തന്നെയായ തബ്സീറിന്റെ ബൂട്ടുകളിൽ നിന്നായിരുന്നു.

45ആം മിനുട്ടിലും 91ആം മിനുട്ടിലുമായിരുന്നു തബ്സീറിന്റെ ഗോളുകൾ. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ കേരള പ്രീമിയർ ലീഗിലെ മൂന്നാം പരാജയമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement