ഷൂട്ടേഴ്സ് പടന്ന എഫ് സി കേരള മത്സരം സമനിലയിൽ

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന നിർണായക പോരാട്ടം സമനിലയിൽ. സെമി ലക്ഷ്യമിടുന്ന ഷൂട്ടേഴ്സ് പടന്നയും എഫ് സി കേരളയും ഏറ്റുമുട്ടിയ മത്സരമാണ് സമനിലയിൽ അവസാനിച്ചത്. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ സെമി ഉറപ്പിക്കാൻ ഷൂട്ടേഴ്സ് പടന്നയ്ക്ക് കഴിഞ്ഞേനെ. 2-2 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. ഷൂട്ടേഴ്സിനായി ശ്രുബിനും അബ്ദുൽ ഹക്കുവും ഗോൾ നേടി. റാഹിലും മോറിസുമാണ് എഫ് സി കേരളയ്ക്ക് വേണ്ടി ഗോൾ നേടിയത്.

ഇന്നത്തെ സമനിലയോടെ എട്ടു മത്സരങ്ങളിൽ നിന്ന് ഷൂട്ടേഴ്സിന് 13 പോയന്റായി. 6 മത്സരങ്ങൾ മാത്രം കളിച്ച എഫ് സി കേരളയ്ക്ക് 10 പോയന്റാണുള്ളത്. താരതമ്യേന ദുർബലരായ ഗോൾഡൻ ത്രഡ്സിനും കോവളം എഫ് സിക്കും എതിരെയാണ് എഫ് സി കേരളയുടെ ശേഷിക്കുന്ന മത്സരങ്ങൾ. അതുകൊണ്ട് തന്നെ എഫ് സി കേരള ഗ്രൂപ്പിലെ രണ്ടാം സ്ഥാനം സ്വന്തമാക്കി സെമിയിൽ കടക്കാൻ ആണ് സാധ്യത.