രണ്ടാം ജയത്തോടെ കേരള പോലീസ്

കേരള പ്രീമിയർ ലീഗിൽ ആദ്യം വിയർത്തെങ്കിലും കേരള പോലീസ് താളം കണ്ടെത്തുകയാണ്. ഇന്നലെ സ്വന്തം മൈതാനമായ കോട്ടപ്പടി മൈതാനത്തിൽ നടന്ന മത്സരത്തിൽ ഏജീസ് ഓഫീസിനെ പരാജയപ്പെടുത്തികൊണ്ട് ലീഗിലെ തങ്ങളുടെ രണ്ടാം ജയം പോലീസ് പട കണ്ടെത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പോലീസിന്റെ ജയം. കേരള പോലീസിനു വേണ്ടി അനീഷും ജിമ്മിയുമാണ് ഇന്നലെ ലക്ഷ്യം കണ്ടത്.

കഴിഞ്ഞ മത്സരത്തിൽ സെൻട്രൽ എക്സൈസിനെയും കേരള പോലീസ് സമാനമായ സ്കോറിന് പരാജയപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തിൽ സാറ്റിനെ പരാജയപ്പെടുത്തിയ ഏജീസ് ഓഫീസിന്റെ ലീഗിലെ ആദ്യ പരാജയമാണിത്. 26ന് തിരൂരിൽ സാറ്റിനെതിരെയാണ് ഏജീസിന്റെ അടുത്ത കളി.