പോർട്ട് ട്രസ്റ്റിന്റെ വലയിൽ ഗോൾ വർഷം നടത്തി സാറ്റ് തിരുർ

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സാറ്റ് തിരുരിന് ഉജ്ജ്വല ജയം. കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് സാറ്റ് തിരുർ തറ പറ്റിച്ചത്.  ഇതുവരെ ലീഗിൽ തോൽവി അറിയാതെ കുതിക്കുകയാണ് സാറ്റ് തിരുർ. മൂന്ന് ജയവും ഒരു സമനിലയുമാണ് കേരള പ്രീമിയർ ലീഗിൽ സാറ്റിന്റെ സമ്പാദ്യം.

ആദ്യ പകുതിയുടെ 15മത്തെ മിനുറ്റിൽ ഷഹീദിലൂടെ സാറ്റ് ഗോൾ വേട്ട ആരംഭിച്ചു. തുടർന്ന് രണ്ടാം പകുതിയിലാണ് സാറ്റ് ബാക്കി മൂന്ന് ഗോളുകൾ നേടിയത്. 55ആം മിനുട്ടിൽ ഉനൈസും 80ആം മിനുട്ടിൽ ഫസലുറഹ്മാനും 90ആം മിനുട്ടിൽ അസ്‌ലമും ഗോൾ നേടി സാറ്റിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial