എസ് ബി ഐയെ സാറ്റ് സമനിലയിൽ തളച്ചു

കേരള പ്രീമിയർ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിൽ സാറ്റ് തിരൂർ ശക്തരായ എസ് ബി ഐയെ ഗോൾ രഹിത സമനിലയിൽ തളച്ചു. എസ് ബി ഐയുടെ തട്ടകമായ തിരുവനന്തപുരത്തു വെച്ച് തന്നെയാണ് സാറ്റ് എസ് ബി ഐ ആക്രമണ നിരയെ പൂട്ടിയത്.

ഇന്നത്തെ കളി തുടങ്ങും മുന്നേ നടന്ന നാലു മത്സരങ്ങളിൽ എസ് ബി ഐ അടിച്ചു കൂട്ടിയത് 19 ഗോളുകൾ. പക്ഷെ ഇന്ന് ഉസ്മാനും സജിത് പൗലോസും ഒക്കെ ശ്രമിച്ചിട്ടും സാറ്റിന്റെ ഡിഫൻസ് തകർത്ത് വല കണ്ടെത്താൻ എസ് ബി ഐക്കായില്ല. അവസരങ്ങൾ പൊതുവേ കുറഞ്ഞ വിരസമായ മത്സ്രരമായിരുന്നു ഇന്ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്നത്. സമനിലയോടെ സാറ്റിന് രണ്ടു മത്സരങ്ങളിൽ നിന്നായി നാലു പോയന്റായി. എഫ് സി തൃശ്ശൂരാണ് ബി ഗ്രൂപ്പിൽ ഒന്നാമത്. എസ് ബി ഐ ഒരു പോയന്റുമായി മൂന്നാം സ്ഥനത്താണ്.

19ാം തീയതി ഏജീസ് ഓഫീസുമായാണ് സാറ്റിന്റെ അടുത്ത മത്സരം. എസ് ബി ഐക്ക് ഇനി 29ാം തീയതിയേ മത്സരമുള്ളൂ.