Site icon Fanport

സാറ്റ് തിരൂരിന് വിജയം, എഫ് സി കൊച്ചിയുടെ സെമി പ്രതീക്ഷയ്ക്ക് തിരിച്ചടി

കേരള പ്രീമിയർ ലീഗിൽ സെമിയിലേക്ക് കടക്കാമെന്ന എഫ് സി കൊച്ചിയുടെ ആഗ്രഹങ്ങൾക്ക് തിരിച്ചടി. ഇന്ന് തിരൂരിൽ വെച്ച് നടന്ന മത്സരത്തിൽ ശക്തരായ എഫ് സി കൊച്ചിയെ സാറ്റ് പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സാറ്റ് തിരൂരിന്റെ വിജയം. കളിയുടെ 71ആം മിനുട്ടിൽ ഷഫീഖാണ് സാറ്റിന് വിജയം നേടിക്കൊടുത്ത ഗോൾ നേടിയത്.

ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളിൽ ഏഴു പോയന്റുമായി എഫ് സി കൊച്ചി ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുകയാണ്. എഫ് സി തൃശ്ശൂരും കേരള ബ്ലാസ്റ്റേഴ്സും ബഹുദൂരം മുന്നിലാണ് എന്നതു കൊണ്ട് സെമിയിൽ എത്തുക ഇനി പ്രയാസമുള്ള കാര്യമാകും. ആറു മത്സരങ്ങളിൽ നാലു പോയിന്റ് മാത്രമുള്ള സാറ്റ് തിരൂരിന്റെ സെമി പ്രതീക്ഷകൾ ഇതിനകം തന്നെ അവസാനിച്ചിട്ടുണ്ട്.

Exit mobile version