
- Advertisement -
കേരള പ്രീമിയർ ലീഗിലെ അപാര ഫോം തുടരാൻ ക്വാർട്സ് ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇറങ്ങും. ലീഗിലെ ആദ്യ ജയം തേടുന്ന എഫ് സി കേരളയാണ് ക്വാർട്സിന്റെ ഇന്നത്തെ എതിരാളികൾ. ഇതുവരെ കളിച്ച നാലു കളികളിൽ നാലും വിജയിച്ച ക്വാർട്സ് സെമി ഫൈനലിന് അരികിലാണ്. രണ്ട് ജയങ്ങൾ മതിയാകും ഇനി ക്വാർട്സിന് സെമി ഉറപ്പിക്കാൻ. അവസാന രണ്ടു മത്സരങ്ങളിലും ഹാട്രിക്ക് നേടിയ ഇമ്മാനുവലിന്റെ ഫോമിലാണ് ക്വാർട്സിന്റെ പ്രതീക്ഷ.
എഫ് സി കേരളയ്ക്ക് ഇത് ലീഗിലെ രണ്ടാം മത്സരം മാത്രമാണ്. സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ കാരണമാണ് എഫ് സി കേരളയുടെയും കേരള ബ്ലാസ്റ്റേഴസിന്റെ ഫിക്സ്ചറുകൾ കേരള പ്രീമിയർ ലീഗിൽ വൈകിയോടുന്നത്. കളിച്ച ഒരേയൊരു മത്സരത്തിൽ ഗോകുലം എഫ് സിയോട് എഫ് സി കേരള വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement