സെൻട്രൽ എക്സൈസിനെ വീഴ്ത്തി ക്വാർട്ട്സിന് രണ്ടാം ജയം

- Advertisement -

കേരള പ്രീമിയർ ലീഗിൽ ചാപ്മാന്റെ ടീമായ ക്വാർട്സ് എഫ് സിക്ക് രണ്ടാം വിജയം. ഇന്ന് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സെൻട്രൽ എക്സൈസിനെയാണ് ക്വാർട്സ് എഫ് സി പരാജയപ്പെടുത്തിയത്. 81ആം മിനുട്ടിലെ ജോസഫ് അപ്പിയയുടെ ഫ്രീകിക്കാണ് ക്വാര്‍ട്സിന്റെ വിജയമുറപ്പിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 52ആം മിനുട്ടിൽ സാംതങ് മാങ് ക്വാർട്സിനെ ആദ്യ മുന്നിലെത്തിച്ചു എങ്കിലും ഒരു മികച്ച ടീം ഗോളിലൂടെ 68ആം മിനുട്ടിൽ എക്സൈസ് സമനില പിടിച്ചു. വൺ ടച്ച് ഫുട്ബോളിന്റെ മനോഹാരിത കണ്ട ഗോൾ 4 വൺ ടച്ച് പാസുകൾക്ക് ഒടുവിൽ ഷമ്നാസിന്റെ സ്ട്രൈക്കിലൂടെ പന്ത് വലയിൽ എത്തുകയായിരുന്നു.

പക്ഷെ ആ സമനില നീണ്ടുനിന്നില്ല. 82ആം മിനുട്ടിൽ ജോസഫ് എടുത്ത ഫ്രീകിക്ക് എക്സൈസ് വാളിൽ തട്ടി ഡിഫ്ലെക്ട് ആയി ഗോൾ കീപ്പറിനെ കബളിപ്പിച്ച് വലയിൽ വീണു. ക്വാർട്സിന്റെ രണ്ടാം ജയമാണിത്. സെൻട്രൽ എക്സൈസിന്റെ മൂന്നാം പരാജയവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement