കേരള പോലീസിനെ തറപറ്റിച്ച് സാറ്റ് തിരൂർ

- Advertisement -

കേരള പ്രീമിയർ ലീഗിൽ കേരള പോലീസിന് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് സാറ്റ് തിരൂരാണ് കേരള പോലീസിനെ തോൽപ്പിച്ചത്. തിരൂരിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സാറ്റ് തിരൂരിന്റെ വിജയം. സാറ്റിനായി 49ആം മിനുറ്റ്രിൽ കമാരയാണ് ആദ്യ ഗോൾ നേടിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ റിഷാദ് പി പി രണ്ടാം ഗോളടിച്ച് വിജയവും ഉറപ്പിച്ചു.

ജയത്തോടെ സാറ്റ് തിരൂരിന് 3 മത്സരങ്ങളിൽ നിന്നായി 6 പോയന്റായി. 5 മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായി കേരള പോലീസ് ഇപ്പോൾ ഗ്രൂപ്പ് ബിയിൽ രണ്ടാമതാണ്. എം എ കോളേജാണ് ഒന്നമത് ഉള്ളത്.

Advertisement