രാംകോ കേരള പ്രീമിയർ ലീഗിലെ ഗോൾഡൻ ത്രഡ്സിന്റെ വിജയ കുതിപ്പ് അവസാനിച്ചു. തുടർച്ചയായ അഞ്ചു വിജയങ്ങൾക്ക് ശേഷം ഇന്ന് ഗോൾഡൻ ത്രഡ്സ് കെ എസ് ഇ ബിക്ക് മുന്നിലാണ് വീണത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗോൾഡൻ ത്രഡ്സിനെ കെ എസ് ഇ ബി തോൽപ്പിച്ചത്. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 62ആം മിനുട്ടിൽ ജോൺ പോൾ ആണ് കെ എസ് ഇ ബിക്ക് ലീഡ് നൽകിയത്.
94ആം മിനുട്ടിൽ നിജോയിലൂടെ കെ എസ് ഇ ബി രണ്ടാം ഗോളും നേടി മൂന്ന് പോയിന്റ് ഉറപ്പിച്ചു. ആറു മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഗോൾഡൻ ത്രഡ്സ് ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. 8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി കെ എസ് ഇ ബി രണ്ടാമത് എത്തി.
Category: Kerala Premier League
കേരള പ്രീമിയർ ലീഗ്; ഗോകുലം കേരള വയനാട് യുണൈറ്റഡിനെ തോൽപ്പിച്ചു
കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗോകുലം കേരള വയനാട് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഇന്ന് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഗോകുലം വിജയിച്ചത്. കോഴിക്കോട് നടന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ ആ ഒരു ഗോൾ നേടാൻ ഗോകുലത്തിനായി. ഇമ്മാനുവൽ ആണ് ഗോകുലത്തിനായി ആറാം മിനുട്ടിൽ ഗോൾ നേടിയത്.
5 മത്സരങ്ങളിൽ 10 പോയിന്റാണ് ഗോകുലത്തിന് ഇപ്പോൾ ഉള്ളത്. ഗോകുലം നാലാം സ്ഥാനത്താണ്. വയനാട് യുണൈറ്റഡ് 10ആം സ്ഥാനത്തും നിൽക്കുന്നു.
കേരള പ്രീമിയർ ലീഗ്, കോവളത്തിന് സീസണിലെ രണ്ടാം വിജയം
കേരള പ്രീമിയർ ലീഗിൽ കോവളത്തിന് സീസണിലെ രണ്ടാം വിജയം. ഇന്ന് മഹാരാജാസിൽ നടന്ന മത്സരത്തിൽ കോവളം എഫ് സി സായ് കൊല്ലത്തെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ജോൺ സ്റ്റാലിന്റെ ഇരട്ട ഗോളുകൾ ആണ് കോവളം എഫ് സിക്ക് വിജയം നൽകിയത്. 33ആം മിനുട്ടിലാണ് സ്റ്റാലിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ 36ആം മിനുട്ടിൽ സ്റ്റാലിൻ തന്നെ രണ്ടാം ഗോളും നേടി. മിനേഷ് ആണ് സായിയുടെ ഗോൾ നേടിയത്.
ഈ വിജയത്തോടെ കോവളത്തിന് 6 മത്സരങ്ങളിൽ നിന്ന് 6 പോയിന്റായി. സായ്ക്ക് മൂന്ന് പോയിന്റാണ് ഉള്ളത്.
കേരള പ്രീമിയർ ലീഗ്; മുഹമ്മദ് ആഷിഖിന് ഹാട്രിക്ക്, ബാസ്കോ ഒതുക്കുങ്ങലിന് വീണ്ടും വൻ വിജയം
കേരള പ്രീമിയർ ലീഗിൽ ഗംഭീര ഫോം ബാസ്കോ ഒതുക്കുങ്ങൽ തുടരുന്നു. അവർ ഇന്ന് വലിയ സ്കോറിന് എഫ് സി അരീക്കോടിനെ തോൽപ്പിച്ചു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ബാസ്കോയുടെ വിജയം. ബാസ്കോയ്ക്ക് വേണ്ടി മുഹമ്മദ് ആഷിഖ് ഹാട്രിക്ക് നേടി. നാസർ ഇരട്ട ഗോളുകളും നേടി. 37, 75, 79 മിനുട്ടുകളിൽ ആയിരുന്നു ആഷിഖിന്റെ ഗോളുകൾ.
57, 81 മിനുട്ടുകളിലായിരുന്നു നാസറിന്റെ ഗോളുകൾ. 5 മത്സരങ്ങളിൽ 11 പോയിന്റുമായി ബാസ്കോ ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുന്നു. എഫ് സി അരീക്കോട് ആറാം സ്ഥാനത്താണ്.
കേരള പ്രീമിയർ ലീഗ്, 96ആം മിനുട്ടിൽ വിജയം, കേരള യുണൈറ്റഡ് ഗ്രൂപ്പ് ബിയിൽ ഒന്നാമത് തുടരുന്നു
കേരള പ്രീമിയർ ലീഗിലെ മികച്ച ഫോം തുടരുന്ന കേരള യുണൈറ്റഡ് ഗ്രൂപ്പ് ബിയിൽ ഒന്നാമത് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ കേരള യുണൈറ്റഡ് ട്രാവങ്കൂർ റോയൽസ് എഫ് സിയെ ആണ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു കേരള യുണൈറ്റഡിന്റെ വിജയം. ഇന്ന് മത്സരത്തിന്റെ അവസാന നിമിഷത്തിലായിരുന്നു ഗോൾ വന്നത്. 96ആം മിനുട്ടിൽ നിധിൻ കൃഷ്ണ ആണ് വിജയ ഗോൾ നേടിയത്
ഈ വിജയത്തോടെ കേരള യുണൈറ്റഡ് 8 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായാണ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നത്. ട്രാവങ്കൂർ 3 പോയിന്റുമായി എട്ടാമത് നിൽക്കുന്നു.
കേരള പ്രീമിയർ ലീഗ്; കേരള പോലീസ് റിയൽ മലബാറിനെ വീഴ്ത്തി
കേരള പ്രീമിയർ ലീഗിലെ കേരള പോലീസിന്റെ അപരാജിത കുതിപ്പ് തുടരുന്നു. തുടർച്ചയായ മൂന്ന് സമനിലക്ക് ശേഷം ഇന്ന് അവർ റിയൽ മലബാർ എഫ് സിയെ ആണ് പരാജയപ്പെടുത്തിയത്. ഇന്ന് ലൂക്ക ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് റിയൽ മലബാറിനെ നേരിട്ട കേരള പോലീസ് 3-1ന്റെ വിജയം സ്വന്തമാക്കു. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം ആയിരുന്നു കെ എസ് ഇ ബിയുടെ വിജയം.
ഇന്ന് ഏഴാം മിനുട്ടിൽ മുഹമ്മദ് ഇഷാൽ ആണ് റിയൽ മലബാറിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിലെ ശ്രീരാഗിന്റെ ഇരട്ട ഗോൾ കേരള പോലീസിന് ലീഡ് നൽകി. 46ആം മിനുട്ടിലും 60ആം മിനുട്ടിലും ആയുരുന്നു ശ്രീരാഗിന്റെ ഗോളുകൾ. 76ആം മിനുട്ടിൽ ബിജേഷ് ബാലൻ കൂടെ ഗോൾ നേടിയതോടെ കേരള പോലീസ് വിജയം ഉറച്ചും
ആറ് മത്സരങ്ങളിൽ 12 പോയിന്റുമായി കേരള പോലീസ് ഗ്രൂപ്പ് എയിൽ രണ്ടാമത് നിൽക്കുന്നു. റിയൽ മലബാർ 3 പോയിന്റുമായി 9ആം സ്ഥാനത്താണ് നിൽക്കുന്നത്.
കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല, തുടർച്ചയായ അഞ്ചാം മത്സരത്തിലും പരാജയം
രാംകോ കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് ഒരു പരാജയം കൂടെ. ഇന്ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ കെ എസ് ഇ ബിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്ന് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് കെ എസ് ഇ ബി സ്വന്തമാക്കിയത്.
ഇന്ന് രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ പോയത്. 48ആം മിനുട്ടിൽ നിഷോൺ സേവിയർ, 52ആം മിനുട്ടിലും 80ആം മിനുട്ടിലും നിജോൺ ഗിൽബർട്ടുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്.
ലീഗിലെ ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡിനോടും രണ്ടാം മത്സരത്തിൽ കോവളത്തോടും മൂന്നാം മത്സരത്തിൽ മുത്തൂറ്റ് എഫ് എയോടും നാലാം മത്സരത്തിൽ ലിഫയോടും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഈ വിജയത്തോടെ കെ എസ് ഇ ബി 7 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.
കേരള പ്രീമിയർ ലീഗ്; ഗോൾഡാണ് ഗോൾഡൻ ത്രഡ്സ്, അഞ്ചിൽ അഞ്ചു വിജയം
രാംകോ കേരള പ്രീമിയർ ലീഗിൽ ഗോൾഡൻ ത്രഡ്സ് അവരുടെ ഗംഭീര ഫോം തുടരുന്നു. ഇന്ന് ഗോൾഡൻ ത്രഡ്സ് ഡോൺ ബോസ്കോയെയും പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോൾഡൻ ത്രഡ്സിന്റെ വിജയം. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ പിറകിൽ പോയ ശേഷമാണ് ഗോൾഡൻ ത്രഡ്സ് വിജയിച്ചു കയറിയത്.
19ആം മിനുട്ടിൽ മുഹമ്മദ് റോഷൻ ആണ് ഡോൺ ബോസ്കോയ്ക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇസഹാക് നുഹു ഗോൾഡൻ ത്രഡ്സ്നിന് സമനില നൽകി. മത്സരത്തിന്റെ 77ആം ആയിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയ ഗോൾ. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് ക്വൊറ്റെര സൈ ആണ് ഗോൾഡൻ ത്രഡ്സിനായി വിജയ ഗോൾ നേടിയത്. ഇസഹാക് ആണ് കളിയിലെ മാൻ ഓഫ് ദി മാച്ചു് ആയത്.
ഇത് ഗോൾഡൻ ത്രഡ്സിന്റെ തുടർച്ചയായ അഞ്ചാം വിജയമാണ്. അഞ്ചു മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി അവർ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 7 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി കേരള യുണൈറ്റഡ് ആണ് ഒന്നാമത്.
കേരള പ്രീമിയർ ലീഗ്; കേരള പോലീസിന് വീണ്ടും സമനില
കേരള പ്രീമിയർ ലീഗിലെ കേരള പോലീസിന്റെ അപരാജിത കുതിപ്പ് തുടരുന്നു. പക്ഷെ അവർക്ക് ഇത് തുടർച്ചയായ മൂന്നാം സമനില ആയി. ഇന്ന് ലൂക്ക സോക്കറിനെ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നേരിട്ട കേരള പോലീസ് 1-1ന്റെ സമനില വഴങ്ങി. ഇരുടീമുകൾക്കും ഇന്ന് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ലൂക്ക സോക്കർ താരം അശ്വിൻ ആണ് മാൻ ഒഫ് ദി മാച്ച് ആയത്.
ആദ്യ പകുതിയുടെ അവസാനം സജീഷ് കേരള പോലീസിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ സിബിൽ ആണ് ലുകയ്ക്ക് സമനില നൽകിയത്. അഞ്ച് മത്സരങ്ങളിൽ 9 പോയിന്റുമായി കേരള പോലീസ് ഗ്രൂപ്പിൽ നാലാമത് നിൽക്കുന്നു. ലൂക്ക 6 പോയിന്റുമായി അഞ്ചാ സ്ഥാനത്താണ് നിൽക്കുന്നത്.
കേരള പ്രീമിയർ ലീഗ്, വിക്ടർ സീസറിന് നാലു ഗോളുകൾ, കേരള യുണൈറ്റഡിന് വലിയ വിജയം
കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡിന് വലിയ വിജയം. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എം എ കോളേജിനെ നേരിട്ട കേരള യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. നാലു ഗോളുകളും വിക്ടർ സീസർ ആണ് സ്കോർ ചെയ്തത്. താരം തന്നെ മാൻ ഓഫ് ദി മാച്ചു ആയി. ഇന്ന് 33, 47, 50, 70 മിനുട്ടുകളിൽ ആണ് വിക്ടർ ഗോളുകൾ നേടിയത്.
വിജയത്തോടെ ഗ്രൂപ്പ് ബിയിൽ 7 മത്സരങ്ങളിൽ 16 പോയിന്റുമായി കേരള യുണൈറ്റഡ് ഗ്രൂപ്പ് ബിയിൽ ഒന്നാമത് നിൽക്കുകയാണ്. എം എ കോളേജ് പത്താം സ്ഥാനത്താണ്.
കേരള പ്രീമിയർ ലീഗ്, കെ എസ് ഇ ബിക്ക് ആദ്യ പരാജയം സമ്മാനിച്ച് സായ്
കേരള പ്രീമിയർ ലീഗിലെ കെ എസ് ഇ ബിയുടെ അപരാജിത കുതിപ്പിന് അവസാനം. ഇന്ന് സായ് തിരുവനന്തപുരം ആണ് കെ എസ് ഇ ബിയെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് സാറ്റ് തിരുവനന്തപുരം വിജയിച്ചത്. ഇന്ന് ആദ്യ 10 മിനുട്ടിൽ തന്നെ സായ് തിരുവനന്തപുരം കെ എസ് ഇ ബിക്ക് എതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. ആറാം മിനുട്ടിൽ ഷാഹിറും പത്താം മിനുട്ടിൽ വിഷ്ണുവും ഗോൾ നേടിയതോടെ സായ് രണ്ട് ഗോളിന് മുന്നിൽ എത്തി.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ രണ്ടു ഗോൾ മടക്കി കൊണ്ട് കെ എസ് ഇ ബി സമനില പിടിച്ചു. 47ആം മിനുട്ടിലും 50ആം മിനുട്ടിൽ ജോൺ പോൾ ജോസാണ് കെ എസ് ഇ ബിക്കായി ഗോൾ നേടിയത്. ഈ ഗോളിന് ശേഷം വീണ്ടു ഇരു ടീമുകളും വിജയത്തിനായി ശ്രമിച്ചു. അവസാനം 78ആം മിനുട്ടിൽ വിഷ്ണുവിന്റെ രണ്ടാം ഗോൾ സായിയെ ലീഡിൽ തിരികെയെത്തിച്ചു. ഇതിനു ശേഷം 83ആം മിനുട്ടിൽ പ്രതാപും 95ആം മിനുട്ടിൽ ജോസെഫിൻ ജോസും ഗോൾ നേടിയതോടെ സായ് വിജയം പൂർത്തിയായി.
സായിയുടെ ആദ്യ വിജയമാണിത്. കെ എസ് ഇ ബി 6 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുന്നു.
കേരള പ്രീമിയർ ലീഗ്, ട്രാവങ്കൂർ റോയൽസിന് ആദ്യ വിജയം
കേരള പ്രീമിയർ ലീഗിൽ ട്രാവങ്കൂറിന് സീസണിലെ ആദ്യ വിജയം. ഇന്ന് തൃശ്ശൂരിൽ നടന്ന മത്സരത്തിൽ ട്രാവങ്കൂർ റോയൽസ് കോവളം എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ജോൺ ചിഡിയുടെ ഇരട്ട ഗോളുകൾ ആണ് ട്രാവങ്കൂർ റോയൽസിന് വിജയം നൽകിയത്. 18ആം മിനുട്ടിലാണ് ചിഡിയുടെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ചിഡി തന്നെ രണ്ടാം ഗോളും നേടി.
ഈ വിജയത്തോടെ ട്രാവങ്കൂർ റോയൽസിന് മൂന്ന് മത്സരങ്ങളിൽ നിന്ന് മൂൻ പോയിന്റായി. കോവളത്തിനും മൂന്ന് പോയിന്റാണ് ഉള്ളത്.