കേരള പ്രീമിയർ ലീഗ്; സെമിയോട് അടുത്ത് ഗോൾഡൻ ത്രഡ്സ്

കേരള പ്രീമിയർ ലീഗിൽ ഗോൾഡൻ ത്രഡ്സ് സെമി ഫൈനലിനോട് അടുത്തു. ഇന്ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോവളം എഫ് സിയെ നേരിട്ട ഗോൾഡൻ ത്രഡ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇസഹാക് നുഹുവിന്റെ ഇരട്ട ഗോളുകൾ ആണ് ഗോൾഡൻ ത്രഡ്സിന്റെ വിജയം നൽകിയത്. എട്ടാം മിനുട്ടിൽ ഇസഹാക് ഗോൾഡൻ ത്രഡ്സിന് ലീഡ് നൽകി. 74ആം മിനുട്ടിൽ താരം രണ്ടാം ഗോളും നേടി. ഗോൾഡൻ ത്രഡ്സിന്റെ സൊയൽ ജോഷി മാൻ ഓഫ് ദി മാച്ച് ആയി.

9 മത്സരങ്ങളിൽ 21 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോൾഡൻ ത്രഡ്സ് ഇപ്പോൾ ഉള്ളത്. ഇനി അവസാന മത്സരത്തിൽ ട്രാവങ്കൂർ റോയൽസിനെ തോല്പ്പിച്ചാൽ ഗോൾഡൻ ത്രഡ്സിന് സെമി ഫൈനൽ ഉറപ്പിക്കാം

കേരള പ്രീമിയർ ലീഗ്; സാറ്റ് തിരൂർ വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത്

കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ സാറ്റ് തിരൂരിന് വിജയം. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ് സി കേരളയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സാറ്റ് തിരൂർ തോൽപ്പിച്ചത്. മുഹമ്മദ് നിഷാമും അനന്ദു മുരളിയും ആണ് സാറ്റ് തിരൂരിനായി ഗോളുകൾ നേടിയത്‌. ടൗരെ മാൻ ഓഫ് ദി മാച്ച് ആയി.

എട്ടു മത്സരങ്ങളിൽ 19 പോയിന്റുമായി സാറ്റ് തിരൂർ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. എഫ് സി കേരള നാലു പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ്.

കെ പി എൽ പുതിയ ഫിക്സ്ചർ വന്നു

കേരള പ്രീമിയർ ലീഗിലെ ഏപ്രിൽ 10 വരെയുള്ള ഗ്രൂപ്പ് മത്സരങ്ങളുടെ ഫിക്സ്ചറുകൾ കെ എഫ് എ പ്രഖ്യാപിച്ചു. രണ്ട് ഗ്രൂപ്പുകളിലുമായി 17 മത്സരങ്ങൾ മാർച്ച് 31 മുതൽ ഏപ്രിൽ 10വരെ ആയി നടക്കും. തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ ആകും മത്സരം. ഈ മത്സരങ്ങളോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനു മുമ്പ് കെ പി എൽ അവസാനിപ്പിക്കാൻ ആകും എന്നാണ് കേരള എഫ് എ വിശ്വസിക്കുന്നത്‌.

ഇത്തവണ കെ പി എല്ലിൽ 22 ടീമുകൾ മാറ്റുരക്കുന്നുണ്ട്. കൊറോണ കാരണം നേരത്തെ ഒരുമാസത്തോളം കെ പി എൽ നിർത്തി വെക്കേണ്ടി വന്നതാണ് ലീഗ് ഇത്ര വൈകിപ്പിച്ചത്.

20220327 173233

കേരള പ്രീമിയർ ലീഗ്, സായ് കൊല്ലം ലിഫയെ തോൽപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ സായ് കൊല്ലം ലിഫയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സായ് കൊല്ലത്തിന്റെ വിജയം. ഇന്ന് രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോളാണ് സായ് കൊല്ലത്തിന് വിജയ ഗോളായി മാറിയത്. സായിയുടെ ഈ സീസണിലെ രണ്ടാം വിജയം മാത്രമാണിത്. എട്ട് മത്സരങ്ങളിൽ എട്ട് പോയിന്റ് ഉള്ള സായ് കൊല്ലം ആറാം സ്ഥാനത്താണ് ഉള്ളത്‌. ലിഫ പത്താം സ്ഥാനത്താണ്.

കേരള പ്രീമിയർ ലീഗ്; ഗോകുലം കേരള പറപ്പൂരിനെയും തോൽപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗോകുലം പറപ്പൂർ എഫ് സി പരാജയപ്പെടുത്തി. ഇന്ന് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഗോകുലം വിജയിച്ചത്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിക് തന്നെ രണ്ട് ഗോൾ നേടാൻ ഗോകുലത്തിനായി. 36ആം മിനുട്ടിൽ റഹീം ഒസുമാനു ആണ് ലീഡ് നൽകിയത്. 39ആം മിനുട്ടിലെ ലാൽറിയൻസുവളയുടെ ഗോൾ ഗോകുലത്തിന്റെ ലീഡ് ഇരട്ടിയാക്കി.

70ആം മിനുട്ടിൽ ഫ്രാങ്ക് ഫിഫി പറപ്പൂരിനായി ഒരു ഗോൾ മടക്കി. 75ആം മിനുട്ടിലെ ഒന്രി ബയർഡിന്റെ ഗോൾ ഗോകുലത്തുന്റെ വിജയം ഉറപ്പിച്ചു. 8 മത്സരങ്ങളിൽ 13 പോയിന്റാണ് ഗോകുലത്തിന് ഇപ്പോൾ ഉള്ളത്. ഗോകുലം നാലാം സ്ഥാനത്താണ്.

കേരള പ്രീമിയർ ലീഗ്, സെമി ഫൈനൽ പ്രതീക്ഷ കാത്ത് മുത്തൂറ്റിന് ഒരു വിജയം കൂടെ

കേരള പ്രീമിയർ ലീഗിൽ മികച്ച ഫോം മുത്തൂറ്റ് തുടരുന്നു. ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രാവങ്കൂർ റോയൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മുത്തൂറ്റ് എഫ് എ തോൽപ്പിച്ചത്. 8ആം മിനുട്ടിൽ വെസ്ലി അലക്സിലൂടെയാണ് മുത്തൂറ്റ് ലീഡ് എടുത്തത്. 13ആം മിനുട്ടിൽ വെസ്ലി അലക്സ് തന്നെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ സെന്തമിഴി മൂന്നാം ഗോൾ നേടിക്കൊണ്ട് വിജയം ഉറപ്പിച്ചു‌. വെസ്ലി ആണ് മാൻ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ മുത്തൂറ്റ് 9 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു. ലീഗിലെ അവസാന മത്സരം വിജയിച്ചാൽ മുത്തൂറ്റിന് സെമി ഫൈനലിൽ എത്താം.

കേരള പ്രീമിയർ ലീഗ്, റിയൽ മലബാറിന് ഒരു വിജയം കൂടെ

കേരള പ്രീമിയർ ലീഗിൽ റിയൽ മലബാർ എഫ് സിക്ക് ഒരു വിജയം കൂടെ. ഇന്ന് അവർ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് എഫ് സി കേരളയെ ആണ് നേരിട്ടത്. മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിക്കാൻ അവർക്ക് ആയി. ആദ്യ പകുതിയിൽ ഫാഹിസ് ആണ് റിയൽ മലബാറിനായി ഗോക്ക് നേടിയത്‌. 28ആം മിനുട്ടിലായിരുന്നു ഗോൾ.

റിയൽ മലബാർ 9 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ലീഗിൽ നാലാമത് നിൽക്കുന്നു. റിയൽ മലബാറിന്റെ സെമി പ്രതീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു.

കേരള പ്രീമിയർ ലീഗ്; അവസാന നിമിഷ ഗോളിൽ കോവളം എം എ കോളേജ് മത്സരം സമനിലയിൽ

രാംകോ കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ കോവളം എഫ് സിയും എം എ കോളേജും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ചു. 58ആം മിനുട്ടിൽ സ്റ്റെവിന്റെ ഗോളാണ് കോവളത്തിന് ലീഡ് നൽകിയത്. ഈ ഗോളിന് 62ആം മിനുട്ടിൽ തന്നെ എം എ കോളേജ് മറുപടി പറഞ്ഞു. 86ആം മിനുട്ടിൽ വീണ്ടും സ്റ്റെവിൻ ഗോൾ നേടിയപ്പോൾ കോവളം വിജയം ഉറപ്പിച്ചു എന്നാണ് കരുതിയത്.

എന്നാൽ 92ആം മിനുട്ടിലെ അസ്ലമിന്റെ ഗോൾ എം എ കോളേജിന് സമനില നൽകി. ഈ സമനിലയോടെ 7 പോയിന്റുമായി ആറാമത് നിൽക്കുന്നു. എം എ കോളേജ് 4 പോയിന്റുമായി പത്താം സ്ഥാനത്താണ്‌

കേരള പ്രീമിയർ ലീഗ്; സാറ്റ് തിരൂരിനെ ഞെട്ടിച്ച് ബാസ്കോ ഒതുക്കുങ്ങൽ

കേരള പ്രീമിയർ ലീഗിൽ സാറ്റ് തുരൂരിന് ആദ്യ പരാജയം. ഇന്ന് ബാസ്കോ ഒതുക്കുങ്ങൽ ആണ് സാറ്റിനെ തോൽപ്പിച്ചത്. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗംഭീര പ്രകടനമാണ് ബാസ്കോ നടത്തിയത്. ഇന്ന് 44ആം മിനുട്ടിൽ ജാക്ക് എസോമ്പെ ബാസ്കോ ഒതുക്കുങ്ങലിന് ലീഡ് നൽകി. ഇതിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മുഹമ്മദ് നിഷാം മറുപടി നൽകി. 49ആം മിനുട്ടിൽ സ്കോർ 1-1.

അധികം വൈകാതെ തന്നെ ബാസ്കോ ലീഡ് തിരികെപ്പിടിച്ചു. 56ആം മിനുട്ടിൽ അബ്ദു റഹീം ആണ് ബാസ്കോയുടെ വിജയ ഗോളായി മാറിയ രണ്ടാം ഗോൾ നേടിയത്. ഈ വിജയത്തോടെ ബാസ്കോ ഒതുക്കുങ്ങൽ സാറ്റിനെ മറികടന്ന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തു. ബാസ്കോയ്ക്ക് 17 പോയിന്റും സാറ്റിന് 16 പോയിന്റും ആണുള്ളത്.

വിജയത്തോടെ കേരള പോലീസ് ഗ്രൂപ്പ് എയിൽ ഒന്നാമത്

രാംകോ പ്രീമിയർ ലീഗിൽ ഒരു ഗംഭീര വിജയത്തോടെ കേരള പോലീസ് ഗ്രൂപ്പ് എയിൽ ഒന്നാമത്. ഇന്ന് ഐഫയെ നേരിട്ട കേരള പോലീസ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരള പോലീസ് വിജയിച്ചത്. ഇന്ന് 15ആം മിനുട്ടിൽ ബിജേഷ് ബാലന്റെ ഗോളോടെയാണ് കേരള പോലീസ് ലീഡ് എടുത്തത്. ഇതിന് 21ആം മിനുട്ടിൽ മുഹമ്മദ് നബീൽ മറുപടി നൽകി. പക്ഷെ വീണ്ടും ബിജേഷ് ബാലന്റെ ഗോൾ വന്നു. 32ആം മിനുട്ടിലായിരുന്നു ബിജേഷിന്റെ ലീഡ് തിരികെയെടുത്ത ഗോൾ.

55ആം മിനുട്ടിൽ സജീഷിന്റെ ഗോളിലൂടെ കേരള പോലീസ് 3-1ന് മുന്നിൽ എത്തി. 60ആം മിനുട്ടിൽ മുഹമ്മദ് നവാസ് സ്കോർ 3-2 എന്നാക്കിയെങ്കിലും അവസാനം വിജയം കേരള പോലീസിന് ഒപ്പം നിന്നു. ഗ്രൂപ്പ് എയിൽ 8 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി കേരള പോലീസ് ഒന്നാമത് നിൽക്കുന്നു. ഐഫ അവസാനം ആണ്.

കേരള പ്രീമിയർ ലീഗ്, ട്രാവങ്കൂർ റോയൽസിന് വൻ വിജയം

കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ബിയിൽ വലിയ വിജയവുമായി ട്രാവങ്കൂർ റോയൽസ്. ഇന്ന് ദൊൺ ബോസ്കോയെ നേരിട്ട ട്രാവങ്കൂർ റോയൽസ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ജിനോയും ജോൺ ചിഡിയും ട്രാവങ്കൂറിനായി രണ്ടു ഗോളുകൾ വീതം നേടി. 21, 58 മൊനുട്ടുകളിൽ ആയിരുന്നു ജിനോയുടെ ഗോളുകൾ. 55, 58 മിനുട്ടുകളിൽ ആയിരുന്നു ജോൺ ചിഡി ഗോളുകൾ നേടിയത്. 7 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുനായി അഞ്ചാം സ്ഥാനത്താണ് ട്രാവങ്കൂർ.

കേരള പ്രീമിയർ ലീഗ്; സെമി പ്രതീക്ഷ നിലനിർത്തി ഗോൾഡൻ ത്രഡ്സിന് വിജയം

കേരള പ്രീമിയർ ലീഗിൽ ഗോൾഡൻ ത്രഡ്സ് വിജയ വഴിയിലേക്ക് തിരികെവന്നു. ഇന്ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സായ് കൊല്ലത്തെ നേരിട്ട ഗോൾഡൻ ത്രഡ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയം. പത്താം മിനുട്ടിൽ ഫസീന്റെ ഒരു പെനാൾട്ടി ഗോളിലൂടെ ആയിരുന്നു സായ് കൊല്ലത്തിന്റെ ആദ്യ ഗോൾ.

രണ്ടാം പകുതിയിൽ 48ആം മിനുട്ടിൽ റോഷൻ ആയിരുന്നു ഗോൾഡൻ ത്രഡ്സിന് സമനില ഗോൾ വന്നത്. മത്സരത്തിന്റെ അവസാന നിമിഷം ഇസഹാക് ആണ് ഗോൾഡൻ ത്രഡ്സിന് വിജയം നൽകിയത്. 8 മത്സരങ്ങളിൽ 18 പോയിന്റുമായി നാലാം സ്ഥാനത്താണ് ഗോൾഡൻ ത്രഡ്സ് ഇപ്പോൾ ഉള്ളത്. സായ് എട്ടാം സ്ഥാനത്താണുള്ളത്.

Exit mobile version