മുത്തൂറ്റിന്റെ പൊരുതൽ മറികടന്ന് കെ എസ് ഇ ബിക്ക് വിജയം

20220107 164646
Credit: Twitter

രാംകോ കേരള പ്രീമിയർ ലീഗിൽ കെ എസ് ഇ ബിക്ക് വിജയം. ഇന്ന് നടന്ന അഞ്ച് ഗോൾ ത്രില്ലറിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കെ എസ് ഇ ബി വിജയിച്ചത്. ഇന്ന് ആദ്യ 21 മിനുട്ടിൽ തന്നെ കെ എസ് ഇ ബി രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 15ആം മിനുട്ടിൽ വിഗ്നേഷിലൂടെ ആയിരുന്നു കെ എസ് ഇ ബിയുടെ ആദ്യ ഗോൾ. പിന്നാലെ 21ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് വന്ന അത്ഭുതകരമായ പാസ് സ്വീകരിച്ച് ഒരു ചിപ്പിലൂടെ മുഹമ്മദ് പാറൊകൊട്ടിൽ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയുൽ മുത്തൂറ്റ് കൂടുതൽ മെച്ചപ്പെട്ട ഫുട്ബോൾ കളിക്കാൻ തുടങ്ങി. 66ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ അജിൻ ടോം മുത്തൂറ്റിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 73ആം മിനുട്ടിൽ നിജോ ഗിൽബേർടിന്റെ ഒരു ഇടം കാലൻ ഫ്രീകിക്ക് കെ എസ് ഇ ബിയുടെ രണ്ട് ഗോൾ ലീഡ് പുനസ്താപിച്ചു. സ്കോർ 3-1. 75ആം മിനുട്ടിൽ മുത്തൂറ്റിന് കിട്ടിയ പെനാൾട്ടി ഡെബിൽ റെബെയോ വലയിൽ എത്തിച്ചു‌. പക്ഷെ പരാജയം ഒഴിവാക്കാൻ മുത്തൂറ്റിന് ആയില്ല.

രണ്ട് മത്സരങ്ങളിൽ നിന്ന് കെ എസ് ഇ ബിക്ക് നാലു പോയിന്റും മുത്തൂറ്റ് എഫ് എക്ക് 3 പോയിന്റുമാണ് ഉള്ളത്‌

Previous articleപൊരുതാതെ ഇന്ത്യ കീഴടങ്ങി, ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
Next article8 മത്സരങ്ങൾ, അടിച്ച ഗോളുകൾ 90, ഗോകുലം അൺസ്റ്റോപ്പബിൾ!