കേരള പ്രീമിയർ ലീഗ്‌ കിരീടം കെ.എസ്‌.ഇ.ബി-ക്ക്‌.

- Advertisement -

ഫൈനലിൽ ആതിഥേയരായ എഫ്‌.സി തൃശൂരിനെ രണ്ടിനെതിരെ നാല്‌ ഗോളുകൾക്ക്‌ തോൽപിച്ചാണ്‌ കെ.എസ്‌.ഇ.ബി തങ്ങളുടെ ആദ്യ കേരള പ്രീമിയർ ലീഗ്‌ നേടിയത്‌.
മത്സരത്തിൽ അലക്സ്, ജോബി ജസ്റ്റിൻ, സജീർ ഖാൻ, സഫ്വാൻ എന്നിവർ കെ.എസ്.ഇ.ബിക്ക്‌ വേണ്ടിയും, പി.ടി സോമി, രാജേഷ് എന്നിവർ എഫ്.സി തൃശൂരിനു വേണ്ടിയും ഗോളുകൾ നേടി.

ടൂർണമെന്റിന്റെ താരമായി സ്പോർട്‌സ്‌ അക്കാദമി തിരൂരിന്റെ ശഹീദ്‌ തിരഞ്ഞെടുക്കപ്പെട്ടു. ആറ്‌ ഗോളുകളായിരുന്നു ശഹീദ്‌ ലീഗിൽ നേടിയത്‌.

എഫ്‌.സി കേരളക്കാണ്‌ ഫെയർ പ്ലേ അവാർഡ്‌. ജേതാക്കൾക്ക്‌‌ രണ്ട്‌ ലക്ഷം രൂപയും, രണ്ടാം സ്ഥാനക്കാർക്ക്‌ ഒരു ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിച്ചു.

Advertisement