കേരള പ്രീമിയർ ലീഗ് ആദ്യ മത്സരത്തിൽ എഫ് സി തൃശ്ശൂർ കേരള ബ്ലാസ്റ്റേഴ്സിനെതിരെ

കേരള പ്രീമിയർ ലീഗ് 207-18 സീസണ് ഏപ്രിൽ 7ന് തുടക്കമാകും. കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ എഫ് സി തൃശ്ശൂരും ഇത്തവണ ആദ്യമായി കേരള പ്രീമിയർ ലീഗിന് എത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സും തമ്മിലാണ് ഇത്തവണത്തെ ആദ്യ മത്സരം. ഇന്ന് തൃശ്ശൂരിൽ വെച്ച നടന്ന പ്രസ് മീറ്റിലാണ് ഫിക്സ്ചറുകൾ പുറത്ത് വിട്ടത്. ലീഗിലെ ആദ്യ 21 ഫിക്സ്ചറുകളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

നേരത്തെ ഏപ്രിൽ 4നാണ് ലീഗ് തുടങ്ങാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കിരീടനേട്ടമാണ് ഏപ്രിൽ 7നെക്ക് ലീഗ് മാറ്റാൻ കാരണം. 2 ഗ്രൂപ്പുകളിലായി 10 ടീമുകളാണ് ഇത്തവണ പ്രീമിയർ ലീഗിന് പങ്കെടുക്കുന്നത്. ഹോം & എവേ രീതിയിൽ ആകും ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക. എല്ലാ മത്സരങ്ങളും വൈകിട്ട് 4 മണിക്കാണ് കിക്കോഫ്.

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കെ എസ് ഇ ബിയും, മറ്റൊരു ഡിപാർട്മെന്റ് ടീമായ ഏജീസ് ഓഫീസും ലീഗിൽ നിന്ന് അവസാന നിമിഷം പിന്മാറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാര്‍ഷ് സഹോദരന്മാരെ പുറത്താക്കി വെറോണ്‍ ഫിലാന്‍ഡറിനു 200ാം ടെസ്റ്റ് വിക്കറ്റ്
Next articleകസിയസ്, ആയിരത്തിന്റെ നിറവിൽ