ഫൈനൽ തേടി എഫ് സി തൃശ്ശൂർ, അത്ഭുതങ്ങൾ കാണിക്കാൻ ക്വാർട്സ്

- Advertisement -

കേരള പ്രീമിയർ ലീഗ് സെമി പോരാട്ടത്തിൽ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എഫ് സി തൃശ്ശൂരും ക്വാർട്സ് എഫ് സിയും ഏറ്റുമുട്ടും. തുടർച്ചയായ രണ്ടാം ഫൈനലാണ് ജാലി പി ഇബ്രാഹിം പരിശീലിപ്പിക്കുന്ന എഫ് സി തൃശ്ശൂർ ഇന്ന് ലക്ഷ്യമിടുന്നത്. എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇത്തവണ എഫ് സി തൃശ്ശൂർ സെമിയിലേക്ക് കടന്നത്. ലീഗ് ഘട്ടത്തിൽ ഒരു മത്സരത്തിൽ മാത്രമെ ക്ലബ് പരാജയപ്പെട്ടിരുന്നുള്ളൂ. 8 മത്സരങ്ങളിൽ 19 പോയന്റാണ് ക്ലബ് സ്വന്തമാക്കിയത്. കളിയിലെ മനോഹാര്യതയ്ക്ക് പേരുകേട്ട എഫ് സി തൃശ്ശൂർ കഴിഞ്ഞ വർഷം ഫൈനൽ വരെ എത്തിയിരുന്നു.

മറുവശത്ത് ക്വാർട്സിന് ഇത് അത്ഭുത സീസണാണ്‌. കഴിഞ്ഞ സീസണിൽ പകുതിക്ക് വെച്ച് പിരിഞ്ഞു പോയ ക്വാർട്സ് അല്ല ഇത്തവണ കെ പി എല്ലിൽ കണ്ട ക്വാർട്സ്. ഗ്രൂപ്പ് ഘട്ടത്തിൽ എട്ടിൽ രണ്ടു പരാജയങ്ങക്ക്ക്ക് മാത്രമെ ക്വാർട്സിന് നേരിടേണ്ടി വന്നുള്ളൂ. ലീഗ് മികച്ച രീതിയിൽ തുടങ്ങിയിരുന്നു എങ്കിലും ലീഗിന്റെ അവസാനം ക്വാർട്സിന്റെ ഫോം മങ്ങിയിരുന്നു. വിദേശതാരം ഇമ്മാനുവലിലാണ് ക്വാർടസിന്റെ പ്രതീക്ഷകൾ.

വൈകിട്ട് 3.30 മണിക്ക് ആണ് സെമി ഫൈനൽ നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement