കേരള പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ തീരുമാനമായി

കേരള പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ തീരുമാനമായി. കോവിഡ് കാരണം മാറ്റിവെച്ച ലീഗ് ഫെബ്രുവരി 15 മുതൽ പുനരാരംഭിക്കാം തീരുമാനമായതാണ് സൂചനകൾ. കൊറോണ വ്യാപനം കാരണം ജനുവരി 21ന് ആയിരുന്നു ലീഗ് തൽക്കാലത്തേക്ക് നിർത്തിവെച്ചത്. കേരളത്തിൽ കോവിഡ് കേസുകൾ കുറയും എന്ന പ്രതീക്ഷയിലാണ് ഫെബ്രുവരി 15ന് ലീഗ് പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലീഗിൽ ആകെ എട്ടു മത്സരങ്ങൾ മാത്രമെ ലീഗ് നിർത്തിവെക്കുമ്പോൾ നടന്നിരുന്നുള്ളൂ.

ലീഗ് പുനരാരംഭിച്ചാലും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ആരംഭിക്കുമ്പോൾ വീണ്ടും ലീഗിന് ഇടവേള ഉണ്ടാകും. കെ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയെ ലീഗ് സീസണാണിത് ഇത്. 22 ടീമുകൾ ലീഗിൽ ഇത്തവണ കളിക്കുന്നുണ്ട്.

Img 20220203 183843

Exit mobile version