കേരള പ്രീമിയർ ലീഗിൽ വിവാദം, രജിസ്റ്റർ ചെയ്യാത്ത താരങ്ങളെ അണിനിരത്തി ഇന്ത്യൻ നേവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിൽ വീണ്ടുമൊരു വിവാദം. ക്ലബുകൾ പിൻവലിഞ്ഞതും ലീഗ് നീണ്ടു പോയതുമൊക്കെ കഴിഞ്ഞ് ഇപ്പോൾ രജിസ്റ്റർ ചെയ്യാത്ത താരങ്ങൾ ലീഗിൽ കളിച്ചു എന്നാണ് പരാതി. എ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ എത്തിയ ഇന്ത്യൻ നേവിക്ക് എതിരെ ആണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്‌. ലീഗിൽ രജിസ്റ്റർ ചെയ്യാത്ത നിരവധി താരങ്ങളെ ആണ് നേവി അണിനിരത്തിയത് എന്ന് എതിർ ക്ലബുകൾ പറയുന്നു.

ആർ എഫ് സി കൊച്ചിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു ആദ്യമായി ഇന്ത്യൻ നേവിക്ക് എതിരെ ആരോപണം ഉയർന്നത്. അന്ന് ഇന്ത്യൻ നേവിയിൽ കളിച്ച ഒരു താരത്തിനെതിരെ എഫ് സി കൊച്ചി പരാതി പറയുകയും തുടർന്ന് ആ താരത്തെ കളിപ്പിക്കാതിരിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് പരാതി കാരണം കളിപ്പിക്കാതിരുന്ന താരം മുമ്പ് സാറ്റ് തിരൂരിനെതിരെ കളിച്ചിരുന്നതായി വ്യക്തമായി. ഇതേ കുറിച്ച് കേരള ഫുട്ബോൾ അസോസിയേഷനോട് വിശദീകരണം ചോദിച്ചു എങ്കിലും കാര്യങ്ങൾ വ്യക്തമായ മറുപടി നൽകാൻ അവർ തയ്യാറായില്ല.

താരങ്ങളെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് കെ എഫ് എ പറയുന്നത് എങ്കിലും താരങ്ങളെ രജിസ്റ്റർ ചെയ്യുന്ന സി എം എസ് വഴി ഇന്ത്യൻ നേവിയിൽ കളിക്കുന്ന പലരും പേർ രജിസ്റ്റർ ചെയ്തിട്ടില്ല. ഇങ്ങനെ കളിക്കാരെ രജിസ്റ്റർ ചെയ്യാതെ അക്കാദമി ലീഗിൽ പോലും കളിക്കാൻ വിടാതെ നിൽക്കുന്ന അവസ്ഥയിലാണ് കേരള പ്രീമിയർ ലീഗിൽ സി എസ് എസ് വഴി രജിസ്റ്റർ ചെയ്യാതെ താരങ്ങൾ കളിക്കുന്നത്.

ഇന്ത്യൻ നേവി കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിനെതിരെയും രജിസ്റ്റർ ചെയ്യാത താരങ്ങളെ വെച്ചാണ് കളിച്ചത്. ഇന്നലെ വിജയിച്ചതുൾപ്പെടെ നാലു വിജയങ്ങളുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി നേവി ഇപ്പോൾ സെമിയിൽ എത്തിയിരിക്കുകയാണ്. കേരള ഫുട്ബോൾ അസോസിയേഷന് പ്രശ്നമൊന്നും ഇല്ലാത്തതിനാൽ സെമിയിലും ഇന്ത്യൻ നേവി രജിസ്റ്റർ ചെയ്യാത്ത താരങ്ങളെ തന്നെ ഇറക്കും എന്നാണ് കരുതുന്നത്. നേരത്തെ ഇന്ത്യൻ നേവിക്ക് വേണ്ടി ലീഗ് നീട്ടിവെച്ചതും മറ്റു ടീമുകളുടെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു‌