കേരള പ്രീമിയർ ലീഗ്; പറപ്പൂർ എഫ് സിക്ക് ഗംഭീര വിജയം

Newsroom

Img 20220305 003840
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിൽ ഇന്ന് പറപ്പൂർ എഫ് സി ഐഫയെ പരാജയപ്പെടുത്തി. ഇന്ന് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പറപ്പൂർ പരാജയപ്പെടുത്തി. തൃശ്ശൂരിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് പറപ്പൂർ എഫ് സി വിജയിച്ചു കയറിയത്.

3ആം മിനുട്ടിൽ മുഹമ്മദ് നബീൽ ഐഫക്ക് ലീഡ് നൽകി. ഇതിന് 24ആം മിനുട്ടിലും 40ആം മിനുട്ടിലും ഹാഫിസിന്റെ മറുപടി ഗോൾ വന്നതോടെ പറപ്പൂർ ലീഡ് എടുത്തു. രണ്ടാം പകുതിയിൽ അനന്ദു ഇരട്ട ഗോളുകൾ നേടിയതോടെ പറപ്പൂർ എഫ് സി വലിയ വിജയം ഉറപ്പിച്ചു. 2 മത്സരങ്ങളിൽ 3 പോയിന്റാണ് പറപ്പൂരിന് ഉള്ളത്.