കേരള പ്രീമിയർ ലീഗ്, ഒന്നാമതുള്ള കേരള യുണൈറ്റഡിനെ മുത്തൂറ്റ് വീഴ്ത്തി

കേരള പ്രീമിയർ ലീഗിൽ മികച്ച ഫോം തുടരുക ആയിരുന്ന കേരള യുണൈറ്റഡിനെ മുത്തൂറ്റ് എഫ് എ പരാജയപ്പെടുത്തി. ഗ്രൂപ്പ് ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മുത്തൂറ്റ് എഫ് എ തോൽപ്പിച്ചത്. സെന്തമിഴിയുടെ ഇരട്ട ഗോളുകൾ ആണ് വിജയം മുത്തൂറ്റിന് നൽകിയത്. മത്സരത്തിന്റെ 75ആം മിനുട്ടിലും 87ആം മിനുട്ടിലും ആയിരുന്നു താരത്തിന്റെ ഗോളുകൾ. സെന്തമിഴി തന്നെ ആണ് മാൻ ഓഫ് ദി മാച്ചും.Img 20220314 Wa0088

ഈ വിജയത്തോടെ മുത്തൂറ്റ് 6 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി നാലാമത് നിൽക്കുന്നു. കേരള യുണൈറ്റഡ് 9 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ഇപ്പോഴും ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നത്.