പക വീട്ടാൻ ഏജീസിനെതിരെ സാറ്റ് തിരൂരിൽ ഇറങ്ങുന്നു

- Advertisement -

തിരുവനന്തപുരത്ത് വെച്ചേറ്റ പരാജയത്തിന് കണക്കുപറയാനാണ് നാളെ സാറ്റ് തിരൂർ ഏജീസ് ഓഫീസിനെതിരെ ഇറങ്ങുന്നത്. ലീഗിലെ തങ്ങളുടെ ഏക പരാജയം സാറ്റിന് നേരിടേണ്ടി വന്നത് തിരുവനന്തപുരത്ത് ഏജീസിനെതിരെ ഇറങ്ങിയപ്പോൾ ആയിരുന്നു. ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളിന്റെ ബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോൾകൾക്കായിരുന്നു ഏജീസ് അന്ന് സാറ്റിനെ പരാജയപ്പെടുത്തിയത്‌.

നാളെ പക്ഷെ സ്വന്തം മൈതാനത്തിൽ ഇറങ്ങുന്ന സാറ്റിനാകും മുൻതൂക്കം. ആദ്യ ഹോ മാച്ചിലെന്ന പോലെ നാളെയും മികച്ച കാണികളെയാണ് തിരൂർ സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നത്. അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാത്തതാണ് സാറ്റിന്റെ പ്രധാന തലവേദന. കേരള പോലീസിനോടേറ്റ പരാജയത്തിൽ നിന്നു വരുന്ന ഏജീസിനും നാളെ വിജയം അനിവാര്യമാണ്.

ഗ്രൂപ്പ് ബിയിൽ ആദ്യ രണ്ടു സ്ഥാനത്തെത്താനുള്ള പോരാട്ടത്തിൽ എഫ് സി തൃശ്ശൂരിനും കേരള പോലീസിനും പിറകിലായാണ് ഇപ്പോൾ സാറ്റും ഏജീഅ ഓഫീസും ഉള്ളത്. വൈകിട്ട് നാലു മണിക്കാണ് മത്സരത്തിന്റെ കിക്കോഫ്.

Advertisement