കേരള പ്രീമിയർ ലീഗ്; എം എ കോളേജിനെതിരെ ഗോൾഡൻ ത്രഡ്സിന് മികച്ച വിജയം

കേരള പ്രീമിയർ ലീഗിൽ ഗോൾഡൻ ത്രഡ്സിന് മികച്ച വിജയം. ഇന്ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എം എ കോളേജിനെ നേരിട്ട ഗോൾഡൻ ത്രഡ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ 16ആം മിനുട്ടിൽ ആയിരുന്നു ഗോൾഡൻ ത്രഡ്സിന്റെ ആദ്യ ഗോൾ വന്നത്. പെനാൽറ്റി ബോക്സിന് പുറത്ത് നിന്ന് നുഹു തൊടുത്ത ഒരു ഇടം കാലൻ ഷോട്ട് ആണ് എം എ കോളേജ് ഗോൾ കീപ്പറുടെ കയ്യിൽ തട്ടി വലയിലേക്ക് പതിച്ചത്.
20220216 181413

രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ ജോഷിയുടെ ഒരു സോളോ ഗോൾ ഗോൾഡൻ ത്രഡ്സിന്റെ വിജയം ഉറപ്പിച്ചു. സ്വന്തം പകുതിയിൽ നിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയാണ് ജോഷി ഗോൾ നേടിയത്‌. ഗോൾഡൻ ത്രഡ്സിന്റെയും എം എ കോളേജിന്റെയും സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.