കേരള പ്രീമിയർ ലീഗ്; ലൂക്ക സോക്കറിന് ആദ്യ വിജയം

കേരള പ്രീമിയർ ലീഗിൽ ലൂക്ക സോറിന് സീസണിലെ ആദ്യ വിജയം സ്വന്തമായി. ഇന്ന് റിയൽ മലബാർ എഫ് സിയെ നേരിട്ട ലൂക്ക സോക്കർ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. മത്സരത്തിന്റെ 37ആം മിനുട്ടിൽ വിഷ്ണു ആണ് ലൂക സോക്കറിന് ലീഡ് നൽകിയത്. ഒരു ടാപിന്നിലൂടെ ആയിരുന്നു വിഷ്ണുവിന്റെ ഗോൾ. രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ക്യാപ്റ്റൻ മുഹമ്മദ് ഷാഹിദ് ലീഡ് ഇരട്ടിയാക്കി. ഇടതു വിങ്ങിൽ നിന്ന് വന്ന ഒരു ഫ്രീകിക്ക് അനായാസം ഷാഹിദ് വലയിൽ ആക്കുക ആയിരുന്നു.20220226 184146

അഞ്ചു മിനുട്ടുകൾക്ക് ശേഷം സിബിലിലൂടെ ലൂക്ക സോക്കർ ക്ലബ് മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. ഇതിനു മുമ്പ് ലൂക്ക സോക്കർ കളിച്ച രണ്ട് മത്സരവും സമനില ആയിരുന്നു. ഈ വിജയത്തോടെ ലൂക്ക സോക്കർ ക്ലബ് അഞ്ചു പോയിന്റുമായി ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്തെത്തി. റിയൽ മലബാറിന് മൂന്ന് പോയിന്റ് ആണുള്ളത്.