Site icon Fanport

കേരള പ്രീമിയർ ലീഗ്; കേരള പോലീസിന് വീണ്ടും സമനില

കേരള പ്രീമിയർ ലീഗിലെ കേരള പോലീസിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് വയനാട് യുണൈറ്റഡിന്ദ് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നേരിട്ട കേരള പോലീസ് ഗോൾ രഹിത സമനില വഴങ്ങി. ഇരുടീമുകൾക്കും ഇന്ന് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. കേരള പോലീസിന്റെ തുടർച്ചയായ രണ്ടാം സമനില ആണിത്. വയനാട് യുണൈറ്റഡ് താരം വകാബ കൗറോമ ആണ് മാൻ ഒഫ് ദി മാച്ച് ആയത്.

നാലു മത്സരങ്ങളിൽ 8 പോയിന്റുമായി കേരള പോലീസ് ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുന്നു. 2 പോയിന്റുമായി വയനാട് യുണൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്.

Exit mobile version