കേരള പ്രീമിയർ ലീഗ്, കേരള ബ്ലാസ്റ്റേഴ്സിന് പരാജയത്തോടെ തുടക്കം

കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയത്തോടെ തുടക്കം. ഇന്ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡ് ആണ് ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിനെ തോല്പ്പിച്ചത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള യുണൈറ്റഡിന്റെ വിജയം. 26ആം മിനുട്ടിൽ ഫ്രാൻസിസ് ആണ് കേരള യുണൈറ്റഡിനായി ഗോൾ നേടിയത്. ഫ്രാൻസിസ് പെനാൾട്ടി ബോക്സിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ അകറ്റി ആണ് ഗോൾ അടിച്ചത്..Img 20220121 Wa0051

74ആം മിനുട്ടിൽ ജെസ്വിൻ ആണ് കേരള യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടിയത്. സഫ്നാദിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. ഈ ഗോളോടെ കേരള യുണൈറ്റഡ് വിജയം ഉറപ്പിച്ചു. കേരള യുണൈറ്റഡിന്റെ സീസണിലെ രണ്ടാം വിജയമാണിത്.