കേരള പ്രീമിയർ ലീഗ്; മൂന്നിൽ മൂന്ന് വിജയം, ഗോൾഡ് ത്രഡ്സ് തിളങ്ങുന്നു

Newsroom

20220226 190636
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിൽ ഗോൾഡൻ ത്രഡ്സ് അവരുടെ ഗംഭീര ഫോം തുടരുന്നു. ഇന്ന് ഗോൾഡൻ ത്രഡ്സ് ലിഫയെ പരാജയപ്പെടുത്തി. ഏക ഗോളിനായിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയം. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ അവാനം വിദേശ താരം ജോസഫ് ടിറ്റെയാണ് ഗോൾഡൻ ത്രഡ്സിനായി വിജയ ഗോൾ നേടിയത്. ടിറ്റെ തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ചും.20220226 182521

ഇത് ഗോൾഡൻ ത്രഡ്സിന്റെ തുടർച്ചയായ മൂന്നാം വിജയമാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി അവർ ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ലിഫയ്ക്ക് ഇത് തുടർച്ചയായ രണ്ടാം പരാജയമാണ്.