കേരള പ്രീമിയർ ലീഗ്; ഗോകുലം കേരളക്ക് ഗംഭീര വിജയം

കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗോകുലം കേരള എഫ് സി അരീക്കോടിനെ പരാജയപ്പെടുത്തി. ഇന്ന് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം പരാജയപ്പെടുത്തി. കോഴിക്കോട് നടന്ന മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഗോകുലം കേരള വിജയിച്ചു കയറിയത്.
Img 20220305 191659
10ആം മിനുട്ടിൽ ബെക്കാം സിംഗ് ആണ് അരീക്കോടിന് ലീഡ് നൽകി. ഇതിന് 40ആം മിനുട്ടിൽ ഇമ്മാനുവലിലൂടെ ഗോകുലം മറുപടി പറഞ്ഞു. രണ്ടാം പകുതിയിൽ ഗോകുലം കളി കയ്യടക്കി. സുവാളയിലൂടെ 60ആം മിനുട്ടിൽ അവർ ലീഡ് എടുത്തു. പിന്നീട് 73ആം മിനുട്ടിൽ പാണ്ടിയനും 91ആം മിനുട്ടിൽ കിവിയും ഗോകുലത്തിന്റെ വിജയം ഉറപ്പിച്ച ഗോളുകൾ നേടി.

4 മത്സരങ്ങളിൽ 7 പോയിന്റാണ് ഗോകുലത്തിന് ഇപ്പോൾ ഉള്ളത്. അരീക്കോട് 5 പോയിന്റുമായി നിൽക്കുന്നു.