കേരള പ്രീമിയർ ലീഗ് മാർച്ച് പകുതി വരെയുള്ള ഫിക്സ്ചർ വന്നു

കേരള പ്രീമിയർ ലീഗിലെ മാർച്ച് 14 വരെയുള്ള ഫിക്സ്ചറുകൾ കെ എഫ് എ പ്രഖ്യാപിച്ചു. രണ്ട് ഗ്രൂപ്പുകളിലുമായി 26 മത്സരങ്ങൾ മാർച്ച് 2 മുതൽ 14വരെ ആയി നടക്കും. കോഴിക്കോട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ ആകും മത്സരം. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനെ അപേക്ഷിച്ച് ആകും കെ പി എല്ലിന്റെ ബാക്കി ഫിൽസ്ചറുകൾ. ഇത്തവണ കെ പി എല്ലിൽ 22 ടീമുകൾ മാറ്റുരക്കുന്നുണ്ട്. കൊറോണ കാരണം ഇതിനകം തന്നെ ഒരുമാസത്തോളം കെ പി എൽ നിർത്തി വെക്കേണ്ടി വന്നിട്ടുണ്ട്.

20220226 134526

Exit mobile version