കേരളാ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ 12 ടീമുകളുമായി കേരള പ്രീമിയർ ലീഗ്

ഈ വർഷത്തെ കേരള പ്രീമിയർ ലീഗ് അടുത്ത മാസം നടക്കും. ഇത്തവണ 12 ടീമുകൾ പ്രീമിയർ ലീഗിൽ പങ്കെടുക്കും. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ് ടീം ആകും ഇത്തവണ കെ പി എല്ലിന് എത്തുന്ന പുതിയ ടീം. ഗോകുലം എഫ് സിയും ഇത്തവണ റിസേർവ് ടീമിനെ ആകും കെ പി എല്ലിന് ഇറക്കുക‌. ഫിക്സ്ചറുകളുടെ കാര്യത്തിൽ അടുത്ത ആഴ്ചയോടെ അന്തിമ തീരുമാനം ആകും.

കഴിഞ്ഞ വർഷത്തെ പോലെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഹോം ആൻഡ് എവേ ആയി മത്സരം നടത്തിയാകും ഇത്തവണയും കേരള പ്രീമിയർ ലീഗ് നടക്കുക‌‌‌. നിലവിലെ ചാമ്പ്യന്മാരായ കെ എസ് ഇ ബി, റണ്ണേഴ്സ് അപ്പായ എഫ് സി തൃശ്ശൂർ, എസ് ബി ഐ, സാറ്റ് തിരൂർ തുടങ്ങി പ്രമുഖ ടീമുകളൊക്കെ ഇത്തവണയും ലീഗിന് ഉണ്ടാകും. കഴിഞ്ഞ തവണ പകുതിക്ക് വെച്ച് ടൂർണമെന്റിൽ നിന്ന് പിന്മാറിയ ക്വാർട്സ് എഫ് സിയും ഇത്തവണ ടൂർണമെന്റിൽ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകോളിക്കടവിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് അഞ്ചാം കിരീടം
Next articleമലപ്പുറം സി ഡിവിഷൻ കിരീടം സാറ്റ് തിരൂരിന്