കെ.എഫ്.എ അവാർഡിനു എൻട്രി ക്ഷണിച്ചു

കൊച്ചി: കേരള പ്രീമിയർ ലീഗ് ഫുട്‌ബോളിലെ മികച്ച റിപ്പോർട്ടർക്കും ഫോട്ടോഗ്രാഫർക്കും കേരള ഫുട്‌ബോൾ അസോസിയേഷൻ ഏർപ്പെടുത്തിയ അവാർഡുകൾക്കു എൻട്രി ക്ഷണിച്ചു. എറണാകുളത്തേയും തൃശൂരിലേയും കളികളുടെ റിപ്പോർട്ടുകളും ഫോട്ടോകളും പരിഗണിച്ചാകും അവാർഡ് നൽകുന്നത്. റിപ്പോർട്ടർക്കുള്ള അവാർഡിനു റിപ്പോർട്ട് പ്രസിദ്ധീകരിച്ച പത്രത്തിന്റെ അസ്സൽ പതിപ്പും മൂന്നു കോപ്പികളും സഹിതമാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോഗ്രാഫർക്കുള്ള അവാർഡിനു ഫോട്ടോ പ്രസിദ്ധീകരിച്ച പത്രത്തിന്റെ അസ്സൽ പതിപ്പും മൂന്നു പ്രിന്റുകളും സഹിതമാണ് അപേക്ഷിക്കേണ്ടത്. എൻട്രികൾ ഏപ്രിൽ 27-നകം ജനറൽ സെക്രട്ടറി, കേരള ഫുട്‌ബോൾ അസോസിയേഷൻ, ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയം, കലൂർ, എറണാകുളം എന്ന മേൽവിലാസത്തിൽ ലഭിക്കണം.

Exit mobile version