കേരള പ്രീമിയർ ലീഗ് ഗ്രൂപ്പുകളും ഫിക്സ്ചറും ആയി, ഗോകുലവും കേരള ബ്ലാസ്റ്റേഴ്സും ഒപ്പമല്ല

- Advertisement -

കേരള പ്രീമിയർ ലീഗ് 2018-19 സീസണായുള്ള ഫിക്സ്ചറുകളും ഗ്രൂപ്പുകളും ആയി. ഡിസംബർ 16ന് ലീഗ് തുടങ്ങുന്ന കേരള പ്രീമിയർ ലീഗിൽ 11 ടീമുകളാണ് പങ്കെടുക്കുന്നത്. രണ്ട് ഗ്രൂപ്പുകളിൽ ആയാണ് ടീമുകൾ പോരാടുക. ഹോം എവേ ഫോർമാറ്റിൽ ആകും മത്സരങ്ങൾ നടക്കുക. ഗ്രൂപ്പിൽ ആദ്യനെത്തുന്ന രണ്ട് ടീമുകൾ സെമിയിലേക്ക് കടക്കും. കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ് സി ആയിരുന്നു കെ പി എൽ ചാമ്പ്യന്മാർ‌

ഡിസംബർ 16ന് ഉദ്ഘാടന മത്സരത്തിൽ ആർ എഫ് സി കൊച്ചിയും കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമും ആയിരിക്കും ഏറ്റുമുട്ടുക. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും മത്സരം. വൈകിട്ട് 6.30ന് നടക്കുന്ന മത്സരം തത്സമയം ഓൺലൈൻ ആയി കാണാനും സൗകര്യം ഉണ്ടാകും.

കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ് സിയും വേറെ വേറെ ഗ്രൂപ്പുകളിൽ ആണ്.

ഗ്രൂപ്പ് എ;

എഫ് സി കൊച്ചി, സാറ്റ് തിരൂർ, എസ് ബി ഐ, എഫ് സി തൃശ്ശൂർ, കേരള ബ്ലാസ്റ്റേഴ്സ്, ഇന്ത്യൻ നേവി

ഗ്രൂപ്പ് ബി;

ഗോകുലം കേരള എഫ് സി, കോവളം എഫ് സി, എഫ് സി കേരള, ക്വാർട്സ്, ഗോൾഡൻ ത്രഡ്സ്

Advertisement