കേരള പ്രീമിയർ ലീഗ്; കേരള പോലീസിന് വിജയ തുടക്കം

കേരള പ്രീമിയർ ലീഗിന്റെ രണ്ടാം ദിവസത്തെ മത്സരത്തിൽ കേരള പോലീസിന് വിജയം. ഇന്ന് ഫോർട്ട് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിനെയാണ് കേരള പോലീസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള പോലീസിന്റെ വിജയം.

കേരള പോലീസിന്റെ രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയിൽ ആയിരുന്നു. 52ആം മിനുട്ടിൽ ജിംഷാദും 76ആം മിനുട്ടിൽ സുജിലുമാണ് പോലീസിന്റെ ഗോളുകൾ നേടിയത്.

നാളെ ഹർത്താൽ കാരണം കെ പി എല്ലിൽ മത്സരം ഉണ്ടായിരിക്കുന്നതല്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial