കേരള പോലീസിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. കോട്ടപ്പടി സ്റ്റേഡിയത്തിൽ കേരള പോലീസിനെ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിനായി ഷൈബർലോങ് ഇരട്ടഗോളുകളും, സന്തോഷ് ട്രോഫി താരം അഫ്ദാൻ ഒരു ഗോളും നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ രണ്ടാം വിജയമാണിത്.

ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് ലീഗിൽ നാലു മത്സരങ്ങളിൽ നിന്നായി 6 പോയന്റായി. ഇനി ബാക്കിയുള്ള നാലു മത്സരങ്ങളും വിജയിച്ചാൽ മാത്രമെ കേരള ബ്ലാസ്റ്റേഴ്സിന് ലീഗിന്റെ സെമിയിൽ എത്താൻ സാധിക്കുകയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial