കേരള ബ്ലാസ്റ്റേഴ്സ് – കേരള പോലീസ് മത്സരം മാറ്റിവെച്ചു

- Advertisement -

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സും കേരള പോലീസും തമ്മിലുള്ള പോരാട്ടം മാറ്റിവെച്ചു. കേരള പോലീസിന്റെ ഹോം ഗ്രൗണ്ടായ കോട്ടപ്പടി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടത്. മോശം കാലാവസ്ഥയും കഴിഞ്ഞ മഴകാരണം പിച്ച് കളിക്കാനുള്ള പരുവത്തിൽ അല്ലാഅല്ലാത്തതുമാണ് മത്സരം മാറ്റി വെക്കാനുള്ള കാരണം. നാളെ രാവിലെ 9 മണിക്ക് കോട്ടപ്പടി സ്റ്റേഡിയത്തിൽ തന്നെ ഈ മത്സരം നടക്കും. കേരള ബ്ലാസ്റ്റേഴ്സിന് അതിനിർണായകമാണ് ഈ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement