കൊച്ചിൻ പോർട്ട് ട്രസ്റ്റിന് സെവനപ്പ് കൊടുത്ത് കേരള ബ്ലാസ്റ്റേഴ്സ്

കേരള പ്രീമിയർ ലീഗിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ തച്ചുതകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് കൊച്ചിൻ പോർട്ടിനെ ബ്ലാസ്റ്റേഴ്സ് തകർത്തത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ ആദ്യ ജയമാണിത്. പുതിയ സൈനിങ് അഫ്ദാലിന്റെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഗോൾ കണ്ട മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഏഴു ഗോളുകൾ നേടിയത് ഏഴു താരങ്ങളായിരുന്നു.

ആദ്യ പകുതിയിൽ അഫ്ദാൽ, ഷൈബർലോങ്, സഹൽ എന്നിവർ വലകുലുക്കിയപ്പോൾ, രണ്ടാം പകുതിയിൽ സുഹൈൽ, സോനം, സുരജ്, റകിപ് എന്നിവരും ലക്ഷ്യം കണ്ടു. ആകാശിന്റെ വകയായിരുന്നു കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഏക ഗോൾ. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ലീഗിലെ തുടർച്ചയായ ഏഴാം പരാജയമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial