ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിൻ പോർട്ടിനെതിരെ

- Advertisement -

കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റിനെതിരെ ഇറങ്ങും. ഇന്ന് വൈകിട്ട് വെളി ഗ്രൗണ്ടിലാണ് പോരാട്ടം നടക്കുക. കേരള പ്രീമിയർ ലീഗിൽ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയം അനിവാര്യമാണ്. സെമിയിൽ കടക്കണമെങ്കിൽ എല്ലാ മത്സരവും വിജയിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്.

ഗ്രൂപ്പ് എയിൽ ഒരി സെമി ഫൈനൽ സ്ഥാനം ഇതിനകം തന്നെ എഫ് സി തൃശ്ശൂർ ഉറപ്പിച്ചിട്ടുണ്ട്. രണ്ടാം സെമി സ്ഥാനത്തിനായുള്ള പോരാട്ടം സാറ്റ് തിരൂരും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ്. കൂടുതൽ മത്സരങ്ങൾ കളിച്ച സാറ്റിന് വെല്ലുവിളി ഉയർത്താൻ ബ്ലാസ്റ്റേഴ്സിന് എല്ലാ മത്സരങ്ങക്കും ജയിക്കേണ്ടതുണ്ട്. ഇതുവരെ കളിച്ച ആറു മത്സരങ്ങളും പരാജയപ്പെട്ടാണ് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഇന്നിറങ്ങുന്നത്. അവരുടെ സെമി പ്രതീക്ഷ നേരത്തെ അവസാനിച്ചിരുന്നു. ഇന്ന് വൈകിട്ട് 4.30നാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement