കേരള പ്രീമിയർ ലീഗ്; കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ വിജയം

Img 20210404 183842

കേരള പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യ വിജയം. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഇന്ന് ഗോൾഡൻ ത്രഡ്സിനെ ആണ് പരാജയപ്പെടുത്തിയത്‌. ഇന്ന് കൊച്ചി മഹാരാജാസ് കോളോജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഒരു പെനാൾട്ടി ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് ജയം നൽകിയത്.

ആദ്യ പകുതിയിൽ ഗോൾഡൻ ത്രഡ്സ് ചുവപ്പ് പത്തു പേരായി ചുരുങ്ങി. ഇത് മുതലെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ആണ് റഫറി പെനാൾട്ടി വിധിച്ചത്. പെനാൾട്ടി എടുത്ത നിഹാൽ പന്ത് സുഖമായി വലയിൽ എത്തിച്ചു. ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് 3 മത്സരങ്ങളിൽ 4 പോയിന്റായി. ഗോൾഡൻ ത്രഡ്സിന് മൂന്ന് പോയിന്റാണ് ഉള്ളത്.