ഇമ്മാനുവൽ ഹാട്രിക്കിൽ ഗോകുലം ഞെട്ടി, ക്വാർട്സിന് മൂന്നാം ജയം

- Advertisement -

കേരള പ്രീമിയർ ലീഗിൽ പകുതിക്ക് നിർത്തിയ ക്വാർട്സ് എഫ് സി അല്ല ഇത്തവണത്തെ ക്വാർട്സ്‌. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചപ്പോൾ അത്ഭുതത്തോടെ നോക്കിയവർക്ക് ഇനി ഉറപ്പിക്കാം ഈ ക്വാർട്സ് കെ പി എൽ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. ഇന്ന് കരുത്തരായ ഗോകുലം എഫ് സിയെ ആണ് ഇ എം എസ് സ്റ്റേഡിയത്തിൽ ക്വാർട്സ് തറപറ്റിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം.

ഇമ്മാനുവൽ എന്ന കകായുടെ ഹാട്രിക്കാണ് ക്വാർട്സിന് ഈ വിജയം സമ്മാനിച്ചത്. 20ആം മിനുട്ടിൽ ആദ്യം വലകുലുക്കിയ ഇമ്മാനുവൽ ക്വാർട്സിനെ മുന്നിലെത്തിച്ചു എങ്കിലും സുശാന്ത് മാത്യുവിന്റെ മനോഹര ഗോൾ ഗോകുലത്തിന് സമനില നേടിക്കൊടുത്തു. ആദ്യ പകുതി അവസാനം വരെ ആ 1-1 സ്കോർ നിലനിന്നു എങ്കിലും രണ്ടാം പകുതിയിൽ കഥ മാറി. തന്റെ ഏറ്റവും മികച്ച ടച്ചിലേക്ക് ഉയർന്ന ഇമ്മാനുവൽ ഒരു മഴവിൽ ഗോളിലൂടെ 50ആം മിനുട്ടിൽ ക്വാർട്സിനെ വീണ്ടും മുന്നിലെത്തിച്ചു. 55ആം മിനുട്ടിൽ വീണ്ടും വലകുലുക്കി കളി ക്വാർട്സിന്റെ വരുതിയിലാക്കാനും ഇമ്മാനുവലിന് ആയി.

അവസാനം ഒരു ഗോൾകൂടെ ഗോകുലം മടക്കി എങ്കിലും അത് ക്വാർട്സിന്റെ വിജയം തട്ടിയെടുക്കാൻ ഉപകരിക്കപ്പെട്ടില്ല. ജയത്തോടെ മൂന്നു മത്സരങ്ങളിൽ ഒമ്പതു പോയന്റിൽ എത്തിയ ക്വാർട്സ് ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ്‌. 3 മത്സരങ്ങളിൽ 6 പോയന്റുള്ള ഗോകുലം രണ്ടാമതാണ്‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement